ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധിച്ചു. കണക്കുകള്‍ ആശങ്കാ ജനകമാണെന്ന് എന്‍എച്ച്എസ് മേധാവികള്‍ മുന്നറിയിപ്പു നല്‍കി. കഴിഞ്ഞാഴ്ച അവസാനം പനി ബാധിച്ച് അയ്യായിരം രോഗികളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം വച്ചുനോക്കിയാല്‍ 3.5 ശതമാനം കൂടുതലാണ് പനിബാധിതര്‍
പനി ബാധിച്ച് വീട്ടില്‍ കഴിയുന്നവരും ഏറുകയാണ്. വലിയ രീതിയില്‍ രോഗ വ്യാപനമുണ്ടെന്നാണ് കണക്കുകള്‍. മോശം കാലാവസ്ഥയാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം. രോഗികളുടെ എണ്ണം കൂടിയതോടെ ആരോഗ്യ മേഖല വലിയ പ്രതിസന്ധിയിലാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മഞ്ഞുകാലം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുക പതിവാണ്. എന്‍എച്ച്എസ് ജീവനക്കാര്‍ അതിനാല്‍ തന്നെ നെട്ടോട്ടത്തിലുമാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് സേവനം നല്‍കാനും പനി ബാധിതര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ആശുപത്രിയിലുള്ള രോഗികളെ സന്ദര്‍ശിക്കുന്നത് പല ആശുപത്രികളും വിലക്കിയിട്ടുണ്ട്. രോഗ വ്യാപനം തടയാനാണിത്. മാസ്‌ക് ധരിക്കാനും ആവശ്യപ്പെടുന്നുണ്ട്. രോഗികളുമായി സമ്പര്‍ക്കം കുറച്ച് സുരക്ഷിതമായിരിക്കാനാണ് നിര്‍ദ്ദേശം.