ലണ്ടന്‍: ലൈംഗിക സ്വഭാവമുള്ള ഡീപ്‌ഫെയ്ക് നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ബ്രിട്ടനില്‍ ഇനി കുറ്റമാകും. സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് ഇത്. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ കൃത്രിമമായി നിര്‍മിക്കുന്ന ചിത്രങ്ങളും വിഡിയോകളുമാണു ഡീപ്‌ഫെയ്ക്കുകള്‍. 2017 മുതല്‍ ഇത്തരം ഡീപ്‌ഫെയ്ക്കുകള്‍ നാലിരട്ടിയായെന്ന് ഈയിടെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.