Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
യുകെയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരി വാര്‍ത്തകളില്‍ ഇടംനേടി, കാരണം ഇതാണ്
reporter

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയാണ് റുമേയ്‌സാ ഗെല്‍ഗി. ഏഴ് അടി ഏഴ് ഇഞ്ച് ആണ് ഗെല്‍ഗിയുടെ ഉയരം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഈ ഉയരം കാരണം ഗെല്‍ഗി സ്ഥാനം പിടിച്ചു. വീവെര്‍ സിന്‍ഡ്രോം ബാധിതയാണ് ഗെല്‍ഗി. അത് തന്നെയാണ് അവരുടെ ഈ അസാധാരണമായ ഉയരത്തിന് കാരണവും. ഈ ഉയരം കാരണം ഗെല്‍ഗിക്ക് അതിന്റേതായ അനേകം ബുദ്ധിമുട്ടുകളും ഉണ്ട്. അതിലൊന്നാണ് വിമാനത്തില്‍ നമ്മെപ്പോലെ ഇരുന്ന് യാത്ര ചെയ്യാനാവില്ല എന്നത്. ഇപ്പോഴിതാ ഗെല്‍ഗിയുടെ ഒരു വിമാനയാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. അടുത്തിടെ യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഗെല്‍ഗിക്ക് ഒരുക്കി കൊടുത്തത് ടര്‍ക്കിഷ് എയര്‍ലൈന്‍സ് ആണ്. എങ്ങനെയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് തന്റെ യാത്ര മനോഹരമാക്കിയത് എന്നതിനെ കുറിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ച വീഡിയോയില്‍ ഗെല്‍ഗി പറയുന്നത് കാണാം.

ഇരുന്ന് യാത്ര ചെയ്യാനാവില്ലെങ്കില്‍ പിന്നെങ്ങനെയാണ് ഗെല്‍ഗി യാത്ര ചെയ്യുന്നത് എന്നല്ലേ സീറ്റുകള്‍ മാറ്റി അതിന് പകരം ഒരു സ്ട്രക്ചര്‍. അതില്‍ കിടന്നുകൊണ്ടായിരുന്നു ഗെല്‍ഗിയുടെ യാത്ര. ഗെല്‍ഗി സ്‌ട്രെക്ചറില്‍ കിടക്കുന്നതും അവളെ എയര്‍ലൈന്‍സ് ജീവനക്കാര്‍ വിമാനത്തിനകത്തേക്ക് കയറാന്‍ സഹായിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാം. എങ്ങനെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത യാത്ര ചെയ്യുന്നതും അവളുടെ സുഹൃത്തുക്കളെ കാണുന്നതും എന്നും വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. സ്‌കോളിയോസിസ് എന്ന അവസ്ഥ കാരണം അവള്‍ക്ക് നേരെ ഇരിക്കാന്‍ പ്രയാസമാണ്. നട്ടെല്ലിനുണ്ടാകുന്ന വശത്തിലേക്കുള്ള വളവാണ് സ്‌കോളിയോസിസ്. തന്റെ നട്ടെല്ലില്‍ 2 നീളമുള്ള കമ്പികളും 30 സ്‌ക്രൂകളും ഉണ്ടെന്നും അതും തന്നെ ഇരിക്കുന്നതില്‍ നിന്നും തടയുന്നു എന്നും ഗെല്‍ഗി പറയുന്നു. വിമാനത്തില്‍ സ്‌ട്രെക്ചറില്‍ കിടന്നുകൊണ്ടുള്ള ഗെല്‍ഗിയുടെ യാത്ര വളരെ ആശ്വാസകരമായിരുന്നു എന്നും അതിനുവേണ്ടി വിമാനത്തിലെ ജീവനക്കാര്‍ അവള്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു എന്നും വീഡിയോ കാണുമ്പോള്‍ മനസിലാവും. നിരവധിപ്പേരാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.




 
Other News in this category

 
 




 
Close Window