Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
ബജറ്റ് അവതരണത്തിനു പിന്നാലെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു: സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ മാറ്റങ്ങള്‍
Text By: Reporter, ukmalayalampathram
പൗണ്ട് മൂല്യം ഇടിഞ്ഞു താഴ്ന്നു. രൂപയ്ക്കെതിരെ 105.93 എന്ന നിലയിലെത്തി. ഡോളറിനെതിരെ 1.23 ആയി. യു കെയുടെ പൊതുധനം മറ്റു പല വികസിത രാജ്യങ്ങളിലേതിനേക്കാള്‍ അപകടകരമായ അവസ്ഥയിലാണെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പറയുന്നത്. ബ്രിട്ടന്റെ ബോണ്ടുകള്‍ ഏറെയും വിദേശ നിക്ഷേപകരുടെ കൈവശമാണ്. മാത്രമല്ല, രാജ്യത്ത് പലപ്പോഴും കറന്റ് അക്കൗണ്ട് കമ്മിയും ഉണ്ടാകാറുണ്ട്. ഇത് വിപണിയുടെ സ്വഭാവം പെട്ടെന്ന് മാറാന്‍ ഇടയാക്കിയേക്കും എന്നും അവര്‍ പറയുന്നു. ബോണ്ടുകള്‍ക്ക് കാലിടറിയതോടെ പഴയ ലിസ് ട്രസ്സ് കാലഘട്ടത്തിലേക്ക് പോകുകയാണ് കാര്യങ്ങള്‍.
ഡോളറിനെതിരെ സമീപകാലത്തു പൗണ്ട് 1.33 എന്ന നിലയിലും രൂപയ്ക്കെതിരെ 111.22 എന്ന നിലയിലും എത്തിയതായിരുന്നു. ബജറ്റ് അവതരണത്തിന് തൊട്ടു പിന്നാലെയുണ്ടായ ഇടിവ് ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായി. വായ്പ ചെലവ് വര്‍ദ്ധിക്കുകയും പൗണ്ടിന്റെ മൂല്യം ഇടിയുകയും ചെയ്യുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് നല്‍കേണ്ടുന്ന തുക വര്‍ദ്ധിച്ചു വരികയാണ്. വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുകയോ പൊതു ചെലവുകള്‍ കുറയ്ക്കുകയോ ചെയ്യാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബോണ്ട് യീല്‍ഡ് എന്ന് സാങ്കേതികമായി പറയുന്ന, ബോണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്‍കുന്ന തുക എല്ല പ്രധാന സമ്പദ് വ്യവസ്ഥകളിലും ഉയര്‍ന്ന് വരികയാണ്. എന്നാല്‍, അവിടങ്ങളിലെല്ലാം ഇത് ആ രാജ്യങ്ങളിലെ കറന്‍സിയുടെ മൂല്യം ഉയര്‍ത്തുമ്പോള്‍ ബ്രിട്ടനില്‍ പൗണ്ടിന്റെ മൂല്യം കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.

കുറഞ്ഞ വളര്‍ച്ചാ നിരക്കും വര്‍ദ്ധിച്ചു വരുന്ന പൊതു കടവും പിടിതരാതെ നില്‍ക്കുന്ന പണപ്പെരുപ്പവുമെല്ലാം ബ്രിട്ടനെ വല്ലാതെ വലയ്ക്കുകയാണിപ്പോള്‍.
 
Other News in this category

 
 




 
Close Window