Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തേടി ജര്‍മനിയില്‍ നിന്ന് യുകെയിലെത്തി, പ്രതിയെ കുരുക്കിയത് രഹസ്യ ഫോണും ചാറ്റുകളും
reporter

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധംപുലര്‍ത്തണമെന്ന ആഗ്രഹവുമായി ജര്‍മനിയില്‍ നിന്ന് യുകെയിലെത്തിയ യുവാവിന് കോടതി ശിക്ഷ വിധിച്ചു. എട്ടര വര്‍ഷത്തെ ശിക്ഷയാണ് 36 വയസ്സുകാരനായ മൈക്കല്‍ ഷാബ്ലിംഗറിന് കോടതി വിധിച്ചിരിക്കുന്നത്. ഇയാളെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയമിങ്ങിനിടെയാണ് മൈക്കല്‍ ഷാബ്ലിംഗര്‍ 13 വയസ്സുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. 21 വയസ്സാണ് തനിക്ക് പ്രായമെന്ന പറഞ്ഞ പ്രതി പെണ്‍കുട്ടിയെ കാണുന്നതിനായി ജര്‍മനിയില്‍ നിന്ന് യുകെയിലെത്തി. 2024 ജൂണ്‍ 16ന് ഇയാള്‍ പെണ്‍കുട്ടിയെ കണ്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം സുഹൃത്തിനൊപ്പം നായയെ നടക്കാന്‍ പാര്‍ക്കില്‍ കൊണ്ടുപോകുന്നു എന്ന് കള്ളം പറ?ഞ്ഞാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. പ്രതീക്ഷിച്ച സമയത്ത് പെണ്‍കുട്ടി വീട്ടില്‍ എത്തതാതിനെ തുടര്‍ന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. എന്താണ് പാര്‍ക്കില്‍ സംഭവിച്ചതെന്ന് കുട്ടി അമ്മയോട് പറഞ്ഞില്ല. തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അമ്മയ്ക്ക് പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് രഹസ്യമായി സൂക്ഷിച്ച ഫോണ്‍ ലഭിച്ചു. ഇരുവരുടെയും ചുംബന ദൃശ്യങ്ങളും ചാറ്റുകളും ഫോണിലുണ്ടായിരുന്നു. വീണ്ടും കാണുന്നതിനെക്കുറിച്ചും ഫോണ്‍ അമ്മ അറിയാതെ സൂക്ഷിക്കണമെന്ന നിര്‍ദേശവും പ്രതി നല്‍കിയിരുന്നതും കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്.

ഓണ്‍ലൈന്‍ ഗെയമിങ്ങിനിടെ 2023 മേയിലാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ പെണ്‍കുട്ടിയെ കാണാന്‍ മാത്രമാണ് വന്നതെന്നാണ് പ്രതി പിന്നീട് പറഞ്ഞെങ്കിലും തെളിവുകള്‍ മൈക്കലിന് എതിരായിരുന്നു. പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും പ്രതി തേടിയ വിവരം ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഒരുമിച്ച് രാജ്യം വിടാമെന്ന് വാഗ്ദാനവും ഇയാള്‍ നല്‍കിയിരുന്നു. 2024 ജൂണ്‍ 23ന് ഇയാളെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നാണ് അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണില്‍ നിന്ന് ഈ പെണ്‍കുട്ടിയുടെയും മറ്റ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും പൊലീസിന് ലഭിച്ചു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ ലൈംഗിക ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നതായും മറ്റൊരു കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും പ്രതി കോടതിയില്‍ സമ്മതിച്ചു. കുട്ടികളുടെ 800 അശ്ലീല ചിത്രങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രതി പെണ്‍കുട്ടിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നതിനോ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിനോ കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window