Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
2024 ല്‍ ഹീത്രൂ വിമാനത്തിലൂടെ കടന്നു പോയ യാത്രക്കാരുടെ എണ്ണം 83.9 ദശലക്ഷം
Text By: Reporter, ukmalayalampathram
യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ഹീത്രൂ എയര്‍പോര്‍ട്ട്. 2024 ല്‍ 83.9 ദശലക്ഷം യാത്രക്കാരാണ് ഹീത്രൂവിലൂടെ യാത്ര ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.7 ദശലക്ഷം അധികമാണിത്. ഈ വര്‍ഷം 84.2 ദശലക്ഷം യാത്രക്കാരെയാണ് ഹീത്രൂ പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ബില്യന്‍ പൗണ്ടിന്റെ വികസന പദ്ധതികളാണ് വിമാനത്താവള അധികൃതര്‍ ആലോചിക്കുന്നത്.

മികച്ച പ്രവര്‍ത്തനവും സേവനവും നല്‍കുന്നതിന് സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഹീത്രൂ ചീഫ് എക്സിക്യൂട്ടീവ് തോമസ് വോള്‍ബൈ നന്ദി പറഞ്ഞു. ദിവസേന 650 വിമാന സര്‍വീസുകളാണ് ഹീത്രൂവില്‍ നിന്നുള്ളത്.
 
Other News in this category

 
 




 
Close Window