Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
പ്ലാന്റേഷനിലാണോ ജനിച്ചത്? മന്ത്രവാദിയാണോ സഹായിച്ചത്? നഴ്‌സില്‍ നിന്നു സഹപ്രവര്‍ത്തക നേരിട്ടത് വംശവെറിയുടെ വാക്കുകള്‍
Text By: Reporter, ukmalayalampathram
എന്‍എച്ച്എസ് നഴ്സിനു വംശവെറി. അപമാനിതയായ നഴ്‌സ് പരാതി നല്‍കി. തോന്നിവാസം പറഞ്ഞ നഴ്‌സ് ഇപ്പോള്‍ വിലക്ക് നേരിടുകയാണ്. പ്ലാന്റേഷനിലാണോ ജനിച്ചത്? മന്ത്രവാദിയാണോ സഹായിച്ചത്? എന്നൊക്കെയാണ് ജേഡന്‍ റേച്ചല്‍ ഡയോസ് ഹോള്‍ എന്ന നഴ്‌സ് തന്റെ സഹ പ്രവര്‍ത്തകയോടു ചോദിച്ചത്. 2017 മുതല്‍ 2020 വരെ നടത്തിയ പരാമര്‍ശങ്ങള്‍ ഇവരെ നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ അച്ചടക്ക സമിതി മുന്‍പാകെ എത്തിക്കുകയായിരുന്നു.
മദ്യപിച്ച ഒരു ദിവസം വീട്ടിലേക്ക് യാത്ര ചെയ്യവെയാണ് കറുത്ത സഹജീവനക്കാരിയെ വംശീയമായി അഭിസംബോധന ചെയ്തത്. എന്നാല്‍ കാറില്‍ കേട്ട പാട്ടിലെ വാക്ക് ഉപയോഗിച്ചതാണെന്നായിരുന്നു ഇവരുടെ വാദം. പക്ഷെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ജീവനക്കാര്‍ പാട്ട് വെച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് ഹോള്‍ കുരുങ്ങിയത്.

കറുത്ത സഹജീവനക്കാരിയെ വംശവെറി നിറഞ്ഞ വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്ത ജേഡന്‍ റേച്ചല്‍ ഡയോസ് ഹോള്‍, ലീവെടുത്ത ജീവനക്കാരിക്ക് ഏത് ' മന്ത്രവാദിയാണ്' സിക്ക് നോട്ട് നല്‍കുകയെന്നും, മറ്റൊരു ജീവനക്കാരനോട് പ്ലാന്റേഷനില്‍ നിന്നും വന്നതാണോയെന്നും ചോദിച്ചതായാണ് പരാതി.

സസെക്സ് പാര്‍ട്ണര്‍ഷിപ്പ് എല്‍ജിബിടി സ്റ്റാഫ് നെറ്റ്വര്‍ക്കിലെ കോ-ചെയറായിരുന്നു ഹോള്‍. ചിചെസ്റ്ററിലെ വനിതാ മെന്റല്‍ ഹെല്‍ത്ത് ട്രോമാ യൂണിറ്റില്‍ വാര്‍ഡ് മാനേജറുമായി ഇവര്‍ ജോലി ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window