Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
സ്വതന്ത്ര പിന്തുണയോടെ അയര്‍ലന്‍ഡില്‍ ഫിനാഫാള്‍
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ രണ്ടു പ്രധാനരാഷ്ട്രീയ കക്ഷികളായ ഫിനാഫാളും ഫിനഗേലും സ്വതന്ത്ര പാര്‍ലമെന്റ് അംഗങ്ങളുടെ (ടിഡിമാര്‍) റീജനല്‍ ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിച്ചതായി അറിയിച്ചു. ഫിനാഫാള്‍, ഫിനഗേല്‍ പാര്‍ട്ടികള്‍ നവംബറില്‍ നടന്ന പൊതുതിരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവോടെ മൊത്തം 86 സീറ്റുകള്‍ നേടിയിരുന്നു. ഏറെ നാളത്തെ വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ലമെന്റിലെ സ്വതന്ത്ര ടിഡിമാര്‍ പിന്തുണ നല്‍കിയതോടെ ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു. ഇപ്പോള്‍ 9 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ 95 സീറ്റുകള്‍ പുതിയതായി അധികാരത്തില്‍ വരുന്ന സഖ്യ സര്‍ക്കാരിന് ലഭിക്കും.

പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തെക്കുറിച്ചുള്ള ഒരു രൂപരേഖ ഇന്ന് വൈകിട്ട് പുറത്തുവിടാനാണ് പദ്ധതി. പുതിയ സര്‍ക്കാര്‍ രൂപീകരണ കരാറില്‍ പ്രധാനമന്ത്രി പദം പങ്കുവയ്ക്കപ്പെടും. ഫിനാഫാള്‍ നേതാവ് മീഹോള്‍ മാര്‍ട്ടിന്‍ ആദ്യം പ്രധാനമന്ത്രി പദവിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടര വര്‍ഷം കഴിഞ്ഞ് ഫിനഗേല്‍ നേതാവ് സൈമണ്‍ ഹാരിസ് വീണ്ടും പ്രധാനമന്ത്രി പദവിയില്‍ തിരിച്ചെത്തും. ജനുവരി 22നാണ് പാര്‍ലമെന്റ് ചേരുന്നത്. അതിന് മുന്‍പ് പ്രധാനമന്ത്രിയുടെ നാമ നിര്‍ദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ 43 മണ്ഡലങ്ങളില്‍ നിന്ന് 174 പാര്‍ലമെന്റ് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഫിനാഫാള്‍ 48, ഫിനഗേല്‍ 38, സ്വതന്ത്രര്‍ 9 എന്നിങ്ങനെയാണ് സഖ്യസര്‍ക്കാരിന്റെ കക്ഷിനില.

 
Other News in this category

 
 




 
Close Window