Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
ചെലവ് കുറയ്ക്കാന്‍ ബിപി അഞ്ച് ശതമാനം ജീവനക്കാരെ കുറയ്ക്കുന്നു
reporter

ലണ്ടന്‍: പ്രമുഖ ഓയില്‍ കമ്പനിയായ ബിപി ചെലവു ചുരുക്കലിന്റെ ഭാഗമായി അഞ്ചു ശതമാനം ജോലിക്കാരെ കുറയ്ക്കുന്നു. 4,700 പേര്‍ക്ക് ജോലി നഷ്ടപ്പെടും. വിവിധ രാജ്യങ്ങളിലായി 90,000 പേരാണ് ബിപിയില്‍ ജോലി ചെയ്യുന്നത്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇ-മെയില്‍ സന്ദേശത്തിലൂടെ കമ്പനി ജീവനക്കാര്‍ക്ക് നല്‍കി കഴിഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 3000 കോണ്‍ട്രാക്ട് ജോലികളും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പുണ്ട്.

16,000 പേരാണ് യുകെയില്‍ മാത്രം ബിപിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ആറായിരത്തോളം പേര്‍ പെട്രോള്‍ സ്റ്റേഷനുകളിലും സര്‍വീസ് സെന്ററുകളിലും ജോലി ചെയ്യുന്ന സാധാരണക്കാരാണ്. 2026 ആകുമ്പോവേക്കും രണ്ടു ബില്യന്‍ ഡോളറിന്റെ ചെലവു ചുരുക്കല്‍ നടപടികളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window