Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
യുക്രെയ്‌ന് വേണ്ടി ബ്രിട്ടനും ഫ്രാന്‍സും ഒരുമിക്കുന്നു
reporter

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുക്രെയ്നിലേക്ക് ഒരു സമാധാന സേനയെ അയക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയതായി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയാണ് കഴിഞ്ഞയാഴ്ച സമാധാന സേന എന്ന് ഈ ആശയം ആദ്യമായി പരാമര്‍ശിച്ചത്. യുക്രെയ്ന്‍ സന്ദര്‍ശനത്തിന് എത്തുന്ന സ്റ്റാര്‍മറുമായി സെലന്‍സ്‌കി ഈ ആശയം പങ്കുവെയ്ക്കുമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ ചെക്കേഴ്സ് എസ്റ്റേറ്റില്‍ വച്ച് സ്റ്റാര്‍മറും മാക്രോണും സമാധാന സേനയുടെ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റഷ്യയ്ക്കും യുക്രെയ്നും ഇടയിലുള്ള സൈനികരഹിത മേഖലയില്‍ സമാധാനപാലകരായി പാശ്ചാത്യ സൈനികരെ വിന്യസിക്കുമെന്നും, ഈ സൈനികര്‍ നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കുമെന്നും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ മാസം പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായി 'യൂറോപ്യന്‍' സമാധാന സേനയെക്കുറിച്ചുള്ള ആശയം മാക്രോണ്‍ ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സമാധാന സേനയുടെ ആശയം നടപ്പിലാക്കുന്നതിനുള്ള 'പ്രായോഗിക ഘട്ടങ്ങള്‍' ' പ്രധാന സഖ്യകക്ഷികളുമായി' ചര്‍ച്ച ചെയ്തതായി സെലന്‍സ്‌കി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2022 ഫെബ്രുവരിയില്‍ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനുശേഷം ബ്രിട്ടന്‍ 12.8 ബില്യണ്‍ പൗണ്ട് (16 ബില്യണ്‍ ഡോളര്‍) സൈനിക, സിവിലിയന്‍ സഹായമായി യുക്രെയിന് നല്‍കിയിട്ടുണ്ട്, കൂടാതെ 50,000 യുക്രേനിയന്‍ സൈനികര്‍ക്ക് ബ്രിട്ടീഷ് മണ്ണില്‍ പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

 
Other News in this category

 
 




 
Close Window