Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
കാന്‍സര്‍ ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു
reporter

ലണ്ടന്‍: കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരണമടഞ്ഞു. പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് ആണ് വിടവാങ്ങിയത്. 39 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. യുകെയിലെത്തി ജീവിതം മെച്ചപ്പെടുത്താനൊരുങ്ങവേയാണ് വിധി വില്ലനായത്. . ഭാര്യ ഷീനയ്ക്കും ഏകമകന്‍ ആറുവയസ്സുള്ള ആരവിനും ഒപ്പമായിരുന്നു നോട്ടിംഗ്ഹാമില്‍ അരുണ്‍ താമസിച്ചിരുന്നത്.

2021ലാണ് അരുണ്‍ യുകെയിലെത്തിയത്. തുടര്‍ന്ന് നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു. അതിനിടെയാണ് കാന്‍സര്‍ ബാധിച്ചത് തിരിച്ചറിയുന്നത്. രോഗം കണ്ടെത്തിയപ്പോള്‍ തന്നെ ഗുരുതരമായതിനാല്‍ അരുണ്‍ ജോലിയില്‍ വിട്ടു നില്‍ക്കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ കഴിഞ്ഞ ആറു മാസമായി നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തിലായിരുന്നു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ അരുണ്‍ 2021ല്‍ ആണ് കുടുംബ സമേതം യുകെയില്‍ എത്തിയത്. ഭാര്യ ഷീന ഇടുക്കി ഉപ്പുതറ സ്വദേശി ആണ്. അരുണിന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികളും കുടുംബത്തോടൊപ്പം പിന്തുണയായിട്ടുണ്ട്. ചെറുപ്രായത്തിലുള്ള അരുണിന്റെ വിയോഗം പ്രിയപ്പെട്ടവര്‍ക്ക് വേദനയാകുകയാണ്.

 
Other News in this category

 
 




 
Close Window