Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
ഹൈസ്ട്രീറ്റ് സ്‌റ്റോറുകള്‍ വിറ്റഴിക്കാന്‍ ഡബ്യൂ എച്ച് സ്മിത്ത് ആലോചന
reporter

ലണ്ടന്‍: ആഗോള ട്രാവല്‍ റീട്ടെയ്?ലര്‍ ബ്രാന്‍ഡായ ഡബ്ല്യു എച്ച്. സ്മിത്ത് ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകള്‍ വിറ്റൊഴിവാക്കാന്‍ ആലോചിക്കുന്നു. 32 രാജ്യങ്ങളിലായി 1,200 സ്റ്റോറുകള്‍ സ്വന്തമായുള്ള ബ്രിട്ടിഷ് റീട്ടെയ്ല്‍ കമ്പനിയാണ് ഡബ്ല്യു എച്ച് സ്മിത്ത്. രാജ്യാന്തര സ്റ്റോറുകളും ട്രാവല്‍ സ്റ്റേഷനുകളിലെ സ്റ്റോറുകളും നിലനിര്‍ത്തി ബ്രിട്ടനിലെ 520 ഹൈസ്ട്രീറ്റ് സ്റ്റോറുകള്‍ വില്‍പനയ്ക്കു വയ്ക്കാനാണ് കമ്പനിയുടെ പദ്ധതി. 230 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള റീട്ടെയ്ല്‍ കമ്പനിയാണ് ഡബ്ല്യു എച്ച് സ്മിത്ത്.

കമ്പനിയുടെ 85 ശതമാനം ലാഭവും വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകലും ആശുപത്രികളും മറ്റും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റോറുകളില്‍ നിന്നാണ്. ബാക്കി 15 ശതമാനം മാത്രമാണ് 520 ഹൈസ്ട്രീറ്റ് സ്റ്റോറുകളില്‍ നിന്നുള്ളത്. വില്‍പനയ്ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ആരുമായും ധാരണയിലെത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. 1.5 ബില്യന്‍ പൌണ്ടാണ് നിലവില്‍ കമ്പനിയുടെ വിപണി മൂല്യം. കമ്പനിക്ക് ഹൈസ്ട്രീറ്റ് സ്റ്റോറുകളില്‍നിന്നുള്ള വരുമാനം ഒരു വര്‍ഷത്തിനുള്ളില്‍ 17 മില്യന്‍ പൗണ്ടാണ് കുറഞ്ഞത്. ബുക്കുകള്‍ക്കും സ്റ്റേഷനററികള്‍ക്കുമായി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ സ്റ്റോറുകളിലേക്ക് തിരിയുന്നതാണ് ലാഭം കുറയാന്‍ കാരണം.

 
Other News in this category

 
 




 
Close Window