Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
യുഎസ് വാണ്ടഡ് ലിസ്റ്റിലുള്ള മയക്കുമരുന്ന് തലവനെ യുകെയില്‍ പിടികൂടി
reporter

ലണ്ടന്‍: രണ്ട് തവണ വധശ്രമത്തെ അതിജീവിച്ച, യു.എസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ള മയക്കുമരുന്ന് തലവന്‍ യു.കെയില്‍ പിടിയില്‍. കൊളംബിയക്കാരനായ ലൂയിസ് ഗ്രിജാല്‍ബയാണ് (43) അറസ്റ്റിലായത്. രഹസ്യമായി നടത്തിയ വിദേശ യാത്രക്കിടെ ലണ്ടനില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.ലൂയിസ് ഗ്രിജാല്‍ബക്കെതിരെ കൊളംബിയയില്‍ കേസില്ലാത്തതിനാല്‍ ഇയാളെ സ്വന്തം രാജ്യത്ത് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, കോസ്റ്റാ റിക്കയില്‍ നിന്ന് യു.എസിലേക്ക് മയക്കുമരുന്ന് കടത്തിയതിന് യു.എസില്‍ നിരവധി കേസുണ്ട്. യു.എസ് ഏജന്‍സികള്‍ ഇയാളെ പിടികൂടാന്‍ ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു.

രഹസ്യമായി വിദേശയാത്രകള്‍ നടത്തുകയാണ് ലൂയിസ് ഗ്രിജാല്‍ബയുടെ പതിവ്. ഇത്തവണ ഭാര്യയോടൊപ്പം യു.കെ യാത്ര നടത്തിയിരുന്നു. ഇതിനിടെ ലണ്ടനില്‍ വെച്ച് ഇയാളുടെ ഭാര്യ ഒരുമിച്ചുള്ള സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട യു.എസ് ഏജന്‍സി യു.കെ അധികൃതരുമായി ബന്ധപ്പെടുകയും ലണ്ടന്‍ ബ്രിഡ്ജിന് സമീപത്തുവെച്ച് ലൂയിസ് ഗ്രിജാല്‍ബയടെ പിടികൂടുകയുമായിരുന്നു.

 
Other News in this category

 
 




 
Close Window