Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ താണ്ഡവമാടാന്‍ ഹെര്‍മിനിയ എത്തുന്നു
reporter

ലണ്ടന്‍: യുകെയില്‍ 80 മൈല്‍ വേഗത്തിലുള്ള ഹെര്‍മിനിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കാറ്റിന്റെ വേഗത പരിഗണിച്ച് യാത്രകള്‍ ഒഴിവാക്കാന്‍ വിവിധ ഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് മേഖലയിലൂടെ പ്രവേശിച്ച കൊടുങ്കാറ്റ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത് മേഖലയിലേക്കും, വെയില്‍സിലേക്കും പ്രവേശിച്ചിട്ടുണ്ട്. സൗത്ത് കോണ്‍വാള്‍ പ്രെഡാനാകില്‍ 82 മൈല്‍ വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയത്. സ്‌കോട്ട്ലണ്ടിലെ ഉയര്‍ന്ന മേഖലകളില്‍ മഞ്ഞ് വീഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

വെസ്റ്റ് ഇംഗ്ലണ്ടിലും, സ്‌കോട്ട്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ദുരിതം തുടരുമെന്നാണ് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ആര്‍എസി ബ്രേക്ക്ഡൗണ്‍ വക്താവ് ആലിസ് സിംപ്സണ്‍ പറഞ്ഞു. തിങ്കളാഴ്ചയും സൗത്ത് യുകെയില്‍ മഴയ്ക്കും, കാറ്റിനുമുള്ള മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് നിലവിലെ സൂചനകള്‍.

 
Other News in this category

 
 




 
Close Window