Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പനി ബാധിച്ച് മലയാളി യുവാവ് മരിച്ചു
reporter

പാലക്കാട്: മലയാളി യുവാവ് യുകെയില്‍ പനിയെ തുടര്‍ന്ന് അന്തരിച്ചു. മൂന്ന് വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ യുകെയിലെത്തിയ ആലത്തൂര്‍ സ്വദേശി ലിബിന്‍ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് നോട്ടിങ്ങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരവെയാണ് വിടപറഞ്ഞത്. ബോസ്റ്റണില്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവകാംഗമായിരുന്നു. നാട്ടില്‍ നിന്ന് ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിന്‍. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഇരട്ടക്കുളം മണ്ടുമ്പാല്‍ ഹൗസില്‍ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്. സംസ്‌കാരം നാട്ടില്‍ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. നാട്ടില്‍ തേനിടുക്ക് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ അംഗങ്ങളാണ് ലിബിന്റെ കുടുംബം. ലിബിന്‍ എം. ലിജോയുടെ അകാല വേര്‍പാടില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനം, ബോസ്റ്റണ്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

 
Other News in this category

 
 




 
Close Window