Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷുകാരുടെ സാമ്പത്തിക സ്ഥിതി മോശമാകുന്നുവെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ലക്ഷണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി ഇതിനിടെ ഈ വര്‍ഷം മോശമാകുമെന്നാണ് കരുതുന്നത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ പ്രഖ്യാപനം. എന്നാല്‍ ഒക്ടോബറിലെ ബജറ്റില്‍ റീവ്സ് സമ്മാനിച്ച നികുതിഭാരങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ബജറ്റ് ശരിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിസിനസ്സുകളെന്ന് സിബിഐ വ്യക്തമാക്കി.

അടുത്ത മൂന്ന് മാസത്തില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ഇടിവ് നേരിടുമെന്നാണ് ലോബി ഗ്രൂപ്പ് കരുതുന്നത്. 2022 മധ്യത്തോടെ ലിസ് ട്രസിന്റെ കാലയളവില്‍ നേരിട്ടതിലും താഴേക്കാണ് സമ്പദ് വ്യവസ്ഥയുടെ പോക്ക്. സമ്പദ് വ്യവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരവിനുള്ള സാധ്യത നല്‍കിയില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന് സിബിഐ മുന്നറിയിപ്പ് നല്‍കുന്നു. ചാന്‍സലറുടെ 25 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവും, 6.7% മിനിമം വേജ് വര്‍ദ്ധനവും ചേര്‍ന്നാണ് സ്ഥിതി വഷളാക്കിയത്.

 
Other News in this category

 
 




 
Close Window