Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സഹായം ചെയ്ത വ്യക്തിയെ കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ട പ്രതി ജയിലില്‍ മരിച്ച നിലയില്‍
reporter

ലീഡ്‌സ്: സഹായം ചെയ്ത വ്യക്തിയെ കൊള്ളയടിച്ചതിന് ജയിലിലടയ്ക്കപ്പെട്ട പ്രതിയെ രണ്ട് മാസത്തിനുള്ളില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൈമണ്‍ കുബാലിക് (20) എന്നയാളാണ് ലീഡ്‌സിലെ ഹെയര്‍ഹില്‍സ് ലെയ്‌നില്‍ വച്ച് തന്നെ കാറില്‍ കയറ്റി സഹായിച്ച വ്യക്തിയെ ആക്രമിച്ച് കൊള്ളയടിച്ചത്. സെന്റ് അല്‍ബന്‍സ് റോഡിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് കാറില്‍ കയറിയ കുബാലിക്, യാത്രക്കിടയില്‍ ഡ്രൈവറെ മുഖത്ത് ആവര്‍ത്തിച്ച് ഇടിച്ച് പരുക്കേല്‍പ്പിക്കുകയും മോഷണം നടത്തുകയും ചെയ്തു. ഡ്രൈവര്‍ക്ക് മുഖത്ത് ഒടിവുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടിവന്നു. കുബാലിക് ഇയാളുടെ പഴ്‌സും ഫോണും മോഷ്ടിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 25ന് നടന്ന സംഭവത്തില്‍ കുബാലിക്കിനെ കഴിഞ്ഞ ഒക്ടോബറില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തി. തുടര്‍ന്ന്, നവംബറില്‍ ആറ് വര്‍ഷം തടവും 228 പൗണ്ട് പിഴയും വിധിച്ചു. എച്ച്എംപി ഡോണ്‍കാസ്റ്റര്‍ ജയിലിലായിരുന്നു കുബാലിക് തടവ് അനുഭവിച്ചിരുന്നത്. എന്നാല്‍ ഈ മാസം 16ന് ജയിലില്‍ വച്ച് പ്രതി മരിച്ചു. കുബാലിക്കിന്റെ മരണത്തില്‍ ജയില്‍, പ്രൊബേഷന്‍ ഓംബുഡ്‌സ്മാന്‍ (പിപിഒ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ കാരണം കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് പിപിഒ അഡ്രിയന്‍ യൂസര്‍ പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കിടാന്‍ കഴിയില്ലെന്ന് പിപിഒ വക്താവ് അറിയിച്ചു.

 
Other News in this category

 
 




 
Close Window