Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനം നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യുകെയിലെ ലോക കേരള സഭാ അംഗങ്ങള്‍
reporter

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ലണ്ടന്‍-കൊച്ചി വിമാന സര്‍വീസുകള്‍ മാര്‍ച്ച് 30 മുതല്‍ നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുകെയില്‍ നിന്നുള്ള ലോക കേരളസഭ അംഗങ്ങള്‍ രംഗത്ത്. തീരുമാനം പുനഃപരിശോധിക്കണമെന്നും സര്‍വീസ് തുടരണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. യുകെയില്‍ ജോലിയും പഠനവും നടത്തുന്ന ധാരാളം മലയാളികള്‍ ഈ വിമാന സര്‍വീസിനെ ആശ്രയിക്കുന്നുണ്ടെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

യുകെയില്‍ നിന്നുള്ള അംഗങ്ങളായ പ്രഫ. ജിന്‍ ജോസ്, വിശാല്‍ ഉദയകുമാര്‍, ലജീവ് രാജീവ്, ആഷിക്ക് മുഹമ്മദ് നാസര്‍, കുര്യന്‍ ജേക്കബ്, ഡോ. ബിജു പെരിങ്ങത്തറ, ലിനു വര്‍ഗീസ്, ഷൈമോന്‍ തോട്ടുങ്കല്‍, സി.എ. ജോസഫ്, അഡ്വ. ദിലീപ് കുമാര്‍, ജോബിന്‍ ജോസ്, സുനില്‍ മലയില്‍, ജയന്‍ ഇടപ്പാള്‍, ജോജി കുര്യാക്കോസ്, എസ്. ശ്രീകുമാര്‍ എന്നിവരാണ് ഫ്‌ലൈറ്റ് റദ്ദാക്കുന്ന തീരുമാനത്തില്‍ പുന:പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്.

 
Other News in this category

 
 




 
Close Window