Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
ഡാറ്റാ സയന്‍സില്‍ സഹകരണത്തിന് എം.ജി സര്‍വകലാശാല- യുകെ ഐ.എസ്.ഡി.സി ധാരണ
reporter

ലണ്ടന്‍: ഡാറ്റാ സയന്‍സ്, ഡാറ്റ അനലിറ്റിക്‌സ് മേഖലകളില്‍ സഹകരണത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയും യുകെയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും(ഐ.എസ്.ഡി.സി) തമ്മില്‍ ധാരണയായി. ഇതുവഴി ഡാറ്റാ അനലിറ്റിക്‌സ് മേഖലയിലെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സിന്റെ(ഐഒഎ) അക്രഡിറ്റേഷനുള്ള കോഴ്‌സുകള്‍ നടത്തുന്നതിനും രാജ്യാന്തര തലത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്ലേസ്‌മെന്റ് സൗകര്യമൊരുക്കുന്നതിനും സര്‍വകലാശാലയ്ക്ക് അവസരം ലഭിക്കും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്റെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ഐ.എസ്.ഡി.സി പ്രോജക്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബംഗലുരു മേഖലാ മേധാവി ജിഷ രാജുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.

പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഡാറ്റാ സയന്‍സിലെയും അനലിറ്റിക്‌സിലെയും കോഴ്‌സുകള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതുവഴി ഈ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നവരുടെ തൊഴില്‍ സാധ്യത വര്‍ധിക്കും. ഡാറ്റാ സയന്‍സ്, അനലിറ്റിക്‌സ് രംഗത്ത് ആഗോളതലത്തിലുള്ള പ്രഫഷണല്‍ സ്ഥാപനമായ ഐ.ഒ.എയുടെ അംഗങ്ങളാകുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും. ചടങ്ങില്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ബീന മാത്യു, ഡോ. ജോജി അലക്‌സ്, ഡോ. എ.എസ്. സുമേഷ്, ഡോ. ടി.വി. സുജ, ഡോ. ബാബു മൈക്കിള്‍, ഡാറ്റാ അനലിറ്റിക്‌സ് വകുപ്പ് മേധാവി ഡോ. കെ.കെ. ജോസ്, ഡോ. ആന്‍സി ജോസഫ്, പ്രഫ ടോമി തോമസ്, ജിബി ജോസഫ്, ഐ.എസ്.ഡി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തെരേസ ജേക്കബ്, ഐ.എസ്.ഡി.സി പ്രതിനിധികളായ ശരത് വേണുഗോപാല്‍,അര്‍ജുന്‍ രാജ്, എന്നിവര്‍ പങ്കെടുത്തു.

 
Other News in this category

 
 




 
Close Window