|
നോട്ടിംഗ്ഹാമില്‍ മലയാളി യുവാവ് വീട്ടില്‍ മരിച്ച നിലയില്‍. നോട്ടിംഗ്ഹാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസ്(42) ആണ് വിടപറഞ്ഞത്. ഇന്ന് രാവിലെ വീട്ടിലെത്തിയ ഭാര്യ വാതില്‍ തുറന്നപ്പോള്‍ സെബിന്‍ രാജ് വര്‍ഗീസിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
സെബിന്‍ രാജും കുടുംബവും താമസിച്ചിരുന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഭാര്യയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സെബിന്‍ ഈ വീട്ടില്‍ തനിച്ചും. രാവിലെ ഡ്യൂട്ടിയ്ക്ക് പോകും മുമ്പ് സെബിനെ കാണാനെത്തിയ ഭാര്യ റെയ്സ വാതില്‍ തുറന്നപ്പോള്‍ കണ്ടത് കിടപ്പു മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുള്ള സെബിനെയാണ്.
2016ലാണ് സെബിന്‍ രാജ് യുകെയിലെത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ഭാര്യ റെയ്‌സ, മക്കള്‍ അനേയ സെബിന്‍, അലോസ സെബിന്‍. സഹോദരങ്ങള്‍: പോള്‍ കൊടിയന്‍ (പുരോഹിതന്‍), ട്രീസ വര്‍ഗീസ്. |