|
ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോഡില്‍ താമസിക്കുന്ന മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. പെരുമ്പാവൂരിനു സമീപം കുന്നത്തുനാട്ടിലെ എളമ്പകപള്ളി സ്വദേശിയാണ് അനീന പോള്‍ (24) ആണ് മരിച്ചത്.
വീടിനുള്ളില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് കുഴഞ്ഞു വീണത്. ഇല്‍ഫോര്‍ഡ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പ്രതീക്ഷകള്‍ ഇല്ലാതായി. കാര്‍ഷിക സുസ്ഥിരത കോഴ്‌സിലാണ് പോസ്റ്റ് ഗ്രാജുവേഷന്‍ പഠനത്തിനായാണ് അനീന യുകയിലേക്കു വന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എത്തിയത്. മാതാപിതാക്കള്‍: വറീത് പൗലോസ്, - ബ്ലെസ്സി പോള്‍. മാതാപിതാക്കള്‍ക്ക് ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് പെണ്മക്കളിലൊരാളാണ് അനീന. സഹോദരങ്ങള്‍: ആതിര, ആഷ്‌ലി. |