|
യുകെയിലെ കെന്റിനു സമീപം ജില്ലിങ്ഹാമില്‍ മലയാളി യുവതി അന്തരിച്ചു. മൂവാറ്റുപുഴയ്ക്കു സമീപം കല്ലൂര്‍ക്കാട് മണിയന്ത്രം മുണ്ടഞ്ചിറ ജോണിന്റെ മകളാണ് ആന്‍സി (സോണിയ -46 ) യാണു മരിച്ചത്. ഭര്‍ത്താവ് ഡോ. പദ്മകുമാര്‍. ഏക മകന്‍ നവീന്‍. ആന്‍സിയുടെ ഒരു സഹോദരനും കുടുംബമായി ജില്ലിങ്ഹാമിലാണ് താമസം. മാതാപിതാക്കളും ഇളയ സഹോദരനും നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം യു കെ യില്‍ എത്തിയിരുന്നു . |