|
എന്‍എച്ച്എസിനെ സമ്മര്‍ദ്ദത്തിലാക്കാതെ ഫ്‌ളൂ വാക്സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്. ഫ്‌ലൂ സീസണ്‍ പതിവിനേക്കാള്‍ ഒരു മാസം മുമ്പേ എത്തി. ഏവരും വാക്സിന്‍ എടുത്ത് രോഗ വ്യാപനം കുറയ്ക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വകുപ്പ്.
മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു മടങ്ങാണ് തുടക്കം തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്ററില്‍ എന്‍എച്ച്എസ് ഇനി കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കാണ് പോകുന്നത്.
കുട്ടികള്‍ക്ക് ഫ്‌ലൂ വന്നാല്‍ മുതിര്‍ന്നവരിലേക്ക് വൈകാതെ വ്യാപിക്കാറുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്സിങ് ഓഫീസര്‍ ഡങ്കന്‍ പറയുന്നു. കൂടുതല്‍ പേര്‍ വാക്സിന്‍ എടുത്ത് പ്രതിരോധ ശേഷി നേരിടണം.
നിലവിലെ കണക്കുകള്‍ പ്രകാരം ഫ്‌ലൂ വലിയ തോതിലുള്ള വ്യാപനമാണ് ഉണ്ടാക്കുക. കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലും പ്രത്യേക ജാഗ്രത പാലിക്കണം. ജാഗ്രത തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. |