Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
Teens Corner
  Add your Comment comment
ഗ്യാസ് ഇല്ല; ഹോട്ടലുകളില്‍ പകുതിയും അടച്ചു; വിറകിന് ഇപ്പോള്‍ തീവില
Text By: UK Malayalam Pathram
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; കേരളത്തിലെ അടുക്കളകളെയും ഹോട്ടല്‍ മേഖലയെയും സാരമായി ബാധിച്ചു. ഹോട്ടലുകളില്‍ ഒരാഴ്ചത്തേക്കുള്ള എല്‍ പി ജി സിലിണ്ടറുകള്‍ മാത്രം ബാക്കി. 31.3 ദശലക്ഷം ടണ്‍ എല്‍ പി ജിയാണ് ഇന്ത്യയുടെ പ്രതിവര്‍ഷ ശരാശരി ഉപഭോഗം. നമ്മുടെ ഉപഭോഗത്തിന്റെ 67 ശതമാനവും ഇറക്കുമതിയിലൂടെയാണ്. ഇതില്‍ 90 ശതമാനവും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. ബാക്കിയുള്ള 23 ശതമാനം എന്‍ പി ജി വരുന്നത് കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. പാചകവാതക പ്രതിസന്ധി നമ്മുടെ നാട്ടില്‍ ഇത്രയും രൂക്ഷമാകാന്‍ കാരണം ഇതാണ്.

സിലണ്ടര്‍ കിട്ടാതായതോടെ വിറകിനും ആവശ്യക്കാര്‍ ഏറുകയാണ്. 3000 താഴെ ഉണ്ടായിരുന്ന ഒരു ടണ്‍ വിറകിന് 5000 രൂപയാണ് ഇന്നത്തെ വില. വില ഇനിയും കൂടാന്‍ സാധ്യതയുണ്ട് എന്ന് വ്യാപാരികള്‍ പറയുന്നു. ഹോട്ടലുകളിലേക്കും മറ്റുമായി ടണ്‍ കണക്കിന് വിറകുകളാണ് കൊണ്ടുപോകുന്നത്.
 
Other News in this category

 
 




 
Close Window