Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
Teens Corner
  Add your Comment comment
പ്രമുഖ അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്‌ഫോം ഉടമ ലിയോണിഡ് 43-ാം വയസ്സില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു
Text By: UK Malayalam Pathram
പ്രമുഖ അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്ഫോമായ ഒണ്‍ലിഫാന്‍സിന്റെ ഉടമ ലിയോണിഡ് റാഡ്വിന്‍സ്‌കി അന്തരിച്ചു. 43 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് അന്തരിച്ചതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
'ലിയോ റാഡ്വിന്‍സ്‌കിയുടെ മരണം അതീവ ദുഃഖത്തോടെ അറിയിക്കുന്നു. അര്‍ബുദത്തോടുള്ള ദീര്‍ഘനാളത്തെ പോരാട്ടത്തിനൊടുവില്‍ ലിയോ സമാധാനപരമായി യാത്രയായി,' ഒണ്‍ലിഫാന്‍സ് വക്താവ് പറഞ്ഞു. ഈ പ്രയാസകരമായ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യുക്രെയ്ന്‍-അമേരിക്കന്‍ സംരംഭകനായ റാഡ്വിന്‍സ്‌കി , 2018-ലാണ് ഒണ്‍ലിഫാന്‍സിന്റെ മാതൃകമ്പനിയായ ഫെനിക്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സ്വന്തമാക്കിയത്. കമ്പനിയുടെ ഡയറക്ടറും ഭൂരിഭാഗം ഓഹരികളുടെ ഉടമയുമായിരുന്നു അദ്ദേഹം. കൂടാതെ, സാങ്കേതിക വിദ്യാരംഗത്തെ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനായി 2009-ല്‍ അദ്ദേഹം സ്ഥാപിച്ച 'ലിയോ' എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window