Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
Teens Corner
  Add your Comment comment
അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ക്ക് ശ്രീലങ്ക അനുമതി നല്‍കിയില്ല: കപ്പലിനും ഇടം നല്‍കില്ലെന്ന് അനുര കുമാര ദിസനായകെ
Text By: UK Malayalam Pathram
രണ്ട് യുദ്ധവിമാനങ്ങള്‍ മത്തല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്താനുള്ള അമേരിക്കയുടെ അനുമതി നിഷേധിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ജിബൂട്ടിയിലെ താവളത്തില്‍ നിന്ന് മിസൈല്‍ ഘടിപ്പിച്ച രണ്ട് വിമാനങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ അമേരിക്ക ആഗ്രഹിച്ചിരുന്നു. രാജ്യത്തിന്റെ നിഷ്പക്ഷത നിലനിര്‍ത്തുന്നതിനും ലങ്കന്‍ മണ്ണ് ഏതെങ്കിലും തരത്തിലുള്ള സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയുന്നതിനുമായി ഫെബ്രുവരി 26-ന് താന്‍ ആ അഭ്യര്‍ത്ഥന നിരസിച്ചുവെന്ന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ദിസനായകെ പറഞ്ഞു. മാര്‍ച്ചില്‍ ശ്രീലങ്കന്‍ തീരത്തിന് തൊട്ടടുത്ത് വെച്ച് ഒരു യുഎസ് അന്തര്‍വാഹിനി ഇറാന്റെ ഐആര്‍ഐഎസ് ദേന എന്ന യുദ്ധക്കപ്പലിനെ തകര്‍ത്തിരുന്നു
മാര്‍ച്ച് 4 മുതല്‍ 8 വരെ കപ്പല്‍ വിരുദ്ധ മിസൈലുകള്‍ ഘടിപ്പിച്ച രണ്ട് യുദ്ധവിമാനങ്ങള്‍ മത്തല വിമാനത്താവളത്തില്‍ കൊണ്ടുവരാന്‍ അമേരിക്ക ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ അത് സമ്മതിച്ചില്ലെന്നും ദിസനായകെ വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തിന് ലങ്കയെ താവളമായി ഉപയോഗിക്കാനാണോ അമേരിക്ക ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
 
Other News in this category

 
 




 
Close Window