Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
Teens Corner
  Add your Comment comment
സംവിധായകന്‍ ശരീരത്തില്‍ കയറിപ്പിടിച്ചു: കണ്ണീരോടെ മൊണാലിസയുടെ വെളിപ്പെടുത്തല്‍
Text By: UK Malayalam Pathram
സിനിമ സെറ്റില്‍ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറി. പല തവണ ശരീരത്തില്‍ കയറി പിടിച്ചു. തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യം. സത്യം മറച്ചു വെക്കാന്‍ ആണ് സനോജ് മിശ്ര അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. - സംവിധായകന്‍ സനോജ് മിശ്രയ്ക്കെതിരെ സോഷ്യല്‍ മീഡിയ വൈറല്‍ താരം മൊണാലിസ. പൊട്ടിക്കരഞ്ഞായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മൊണാലിസ തനിക്കെതിരായ മോശം അനുഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യമെന്നും നേപ്പാളില്‍ വെച്ചും ഡെറാഡൂണില്‍ വെച്ചും മോശം അനുഭവം ഉണ്ടായെന്നും മൊണാലിസ കൂട്ടിച്ചേര്‍ത്തു. മുസ്ലിം ആയതിനാല്‍ തന്നെ ആക്രമിക്കുന്നുവെന്ന് മൊണാലിസയുടെ ഭര്‍ത്താവും നടനുമായ ഫര്‍മാന്‍ ഖാന്‍ പറഞ്ഞു. 2015ല്‍ എടുത്ത ആധാര്‍കാര്‍ഡ് പുറത്തു വിട്ടായിരുന്നു മൊണാലിസയുടെ പ്രതികരണം. സനോജ് മിശ്ര സംവിധാനം ചെയ്ത ഡയറി ഓഫ് മണിപ്പൂര്‍ എന്ന ചിത്രത്തില്‍ മൊണാലിസ അഭിനയിച്ചിരുന്നു.
 
Other News in this category

 
 




 
Close Window