Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5823 INR  1 EURO=110.3387 INR
ukmalayalampathram.com
Mon 13th Apr 2026
 
 
സിനിമ
  Add your Comment comment
ഉദ്ഘാടനത്തിന് എത്തിയ മഞ്ജു വാരിയരെ ചുംബിച്ചു; ആരാധികയുടെ ചുംബന വീഡിയോ വൈറല്‍
Text By: UK Malayalam Pathram
കഴിഞ്ഞ മാസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മഞ്ജുവിനെ ആരാധിക ചുംബിക്കുന്ന വിഡിയോ വൈറലായി മാറി. മാര്‍ച്ച് 15 നായിരുന്നു സംഭവം. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി പാലക്കാട് എത്തിയതായിരുന്നു മഞ്ജു വാര്യര്‍. ജ്വല്ലറിയുടെ പുറത്തായി ഒരുക്കിയ വേദിയില്‍ വച്ച് മഞ്ജു ആരാധകരുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ ഒരു ആരാധിക താരത്തോട് സംസാരിക്കാനായി വേദിയിലേക്ക് കയറി വരികയായിരുന്നു. പിന്നാലെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഇവര്‍ മഞ്ജുവിനെ ബലമായി ചേര്‍ത്തു പിടിച്ച് ചുംബിക്കുകയായിരുന്നു.

ചുറ്റുമുള്ളവര്‍ എന്താണ് സംഭവിക്കുന്നതെന്നത് ഒരു നിമിഷം സ്തബ്ധരായി നിന്നുവെങ്കിലും ഉടനെ തന്നെ എല്ലാവരും ചേര്‍ന്ന് ആരാധികയെ പിടിച്ചു മാറ്റുകയും താരത്തെ സുരക്ഷിതയാക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നുണ്ടായ നീക്കത്തില്‍ പതറാതെ മഞ്ജു ആരാധകരുമായി ഇടപെടുന്നത് തുടരുകയായിരുന്നു. ആരാധകരോട് അതിരുവിട്ട് പെരുമാറരുതെന്ന് അവതാരകയായ മീര പറയുന്നതും വിഡിയോയില്‍ കാണാം.
 
Other News in this category

 
 




 
Close Window