|
|
|
|
|
| ഗ്രൂമിംഗ് സംഘത്തെക്കുറിച്ച് അന്വേഷണത്തിന് തയാറാകാതെ യുകെ സര്‍ക്കാര്‍ |
ലണ്ടന്‍: ഗ്രൂമിംഗ് സംഘങ്ങളെക്കുറിച്ച് ദേശീയ അന്വേഷണം നടത്താനുള്ള ബ്രിട്ടനിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം കെയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നിരസിച്ചു. ബില്ലിന് വേണ്ടി വോട്ട് ചെയ്യുന്നതിന് മുമ്പ് സഭയില്‍ ചര്‍ച്ച നടന്നിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബാഡെനോക്ക് ഗവണ്‍മെന്റിന്റെ നിഷേധം ആശങ്കകള്‍ ഉയര്‍ത്തുമെന്ന് വാദിച്ചു. അതേസമയം ഇരകളുടെ ആവശ്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഭേദഗതി പാസാക്കിയാല്‍ അത് നീതി വൈകിപ്പിക്കുമെന്നും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വാദിച്ചു. അടുത്തിടെ ഈ ലൈംഗിക പീഡനക്കേസിനെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ 'ഏഷ്യന്‍' |
|
Full Story
|
|
|
|
|
|
|
| ചെലവ് ചുരുക്കലിന് തയാറെടുത്ത് യുകെ സര്‍ക്കാര്‍ |
ലണ്ടന്‍: മുണ്ടുമുറുക്കിയുടുക്കാന്‍ തയാറെടുത്ത് യുകെ സര്‍ക്കാര്‍. കടമെടുപ്പു കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല എന്ന തിരിച്ചറിവിലാണ് ചെലവു ചുരുക്കലിന്റെ മാര്‍ഗം തേടാന്‍ ചാന്‍സലര്‍ തീരുമാനിച്ചിട്ടുള്ളത്. അധികാരത്തിലേറുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ പതറുകയാണ്. നിലവില്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ തന്നെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ടാക്സ് വര്‍ദ്ധനവില്‍ ജനരോഷം ഉയരുന്നുണ്ട്. ചില്ലറ വില്‍പ്പന മേഖലയുള്‍പ്പെടെ പിരിച്ചുവിടലുകളും പ്രതിസന്ധിയും തുടരുകയാണ്. ഇന്‍ഷുറന്‍സ് തുകയടക്കല്‍ പ്രതിസന്ധി മാത്രമല്ല ജീവിത ചെലവും ജനത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റുന്ന കാരണങ്ങളാണ്.
|
|
Full Story
|
|
|
|
|
|
|
| ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ലണ്ടനിലേക്ക് |
ധാക്ക: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനല്‍ പാര്‍ട്ടി അധ്യക്ഷയുമായ ഖാലിദ സിയയെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടു പോയി. കരള്‍, വൃക്ക, ഹൃദ്രോഗം എന്നിവയുടെ ചികിത്സയ്ക്കായാണ് പോകുന്നതെന്ന് ഖാലിദ സിയയുടെ ഡോക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഖാലിദ സിയയ്ക്ക് ചികിത്സയ്ക്കായി ബംഗ്ലദേശിനു പുറത്തേക്കു പോകാന്‍ വഴിയൊരുങ്ങിയത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന ഖാലിദ സിയയ്ക്ക് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചിരുന്നു. ഖത്തര്‍ അയച്ച പ്രത്യേക എയര്‍ ആംബുലന്‍സിലാണ് യാത്ര. ഖാലിദയെ യാത്രയാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടങ്ങുന്ന വന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരി വാര്‍ത്തകളില്‍ ഇടംനേടി, കാരണം ഇതാണ് |
ലണ്ടന്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയാണ് റുമേയ്‌സാ ഗെല്‍ഗി. ഏഴ് അടി ഏഴ് ഇഞ്ച് ആണ് ഗെല്‍ഗിയുടെ ഉയരം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഈ ഉയരം കാരണം ഗെല്‍ഗി സ്ഥാനം പിടിച്ചു. വീവെര്‍ സിന്‍ഡ്രോം ബാധിതയാണ് ഗെല്‍ഗി. അത് തന്നെയാണ് അവരുടെ ഈ അസാധാരണമായ ഉയരത്തിന് കാരണവും. ഈ ഉയരം കാരണം ഗെല്‍ഗിക്ക് അതിന്റേതായ അനേകം ബുദ്ധിമുട്ടുകളും ഉണ്ട്. അതിലൊന്നാണ് വിമാനത്തില്‍ നമ്മെപ്പോലെ ഇരുന്ന് യാത്ര ചെയ്യാനാവില്ല എന്നത്. ഇപ്പോഴിതാ ഗെല്‍ഗിയുടെ ഒരു വിമാനയാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. അടുത്തിടെ യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഗെല്‍ഗിക്ക് ഒരുക്കി കൊടുത്തത് ടര്‍ക്കിഷ് എയര്‍ലൈന്‍സ് ആണ്. എങ്ങനെയാണ് |
|
Full Story
|
|
|
|
|
|
|
| പ്രണയത്തിന്റെ ആദ്യദിനത്തില്‍ യുവതി അറിഞ്ഞു കാമുകന് ലുക്കീമിയ ആണെന്ന് |
ലണ്ടന്‍: എത്രയൊക്കെ പദ്ധതികളുണ്ടായാലും ജീവിതം ചിലപ്പോള്‍ നാം കരുതിവച്ചിരുന്ന വഴികളില്‍ നിന്നും മാറിസഞ്ചരിച്ചു എന്നു വരാം. ഇംഗ്ലണ്ടിലെ ഡോണ്‍കാസ്റ്ററില്‍ നിന്നുള്ള ജോഷ് എന്ന യുവാവിനും ഉണ്ടായത് സമാനമായ ഒരു അനുഭവമാണ്. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ജോഷ്. അപ്പോഴാണ് സഹപ്രവര്‍ത്തകയായ ക്ലോയിയോട് അയാള്‍ക്ക് ഒരു ചെറിയ ക്രഷ് തോന്നി തുടങ്ങുന്നത്. ജോഷിന് പൈലറ്റ് ലൈസന്‍സുണ്ടായിരുന്നു, ക്ലോയിക്കാവട്ടെ റോയല്‍ എയര്‍ഫോഴ്‌സില്‍ ചേരാനുള്ള ആഗ്രഹവും. ഈ ഇഷ്ടങ്ങള്‍ അവരെ അടുപ്പിച്ചു. അങ്ങനെ ഇരുവരും സുഹൃത്തുക്കളായി. ഒരു ദിവസം രണ്ടുപേരും ഒരു ഡേറ്റിന് പോകാം എന്ന തീരുമാനത്തിലും എത്തി. 2021 -ലായിരുന്നു അത്. അവരുടെ ഡേറ്റ് തീരുമാനിച്ചിരുന്ന ദിവസം ജോഷിന് ചില |
|
Full Story
|
|
|
|
|
|
|
| കാനഡയും യുകെയും യുഎസിന്റെ സ്റ്റേറ്റ് ആക്കുന്നതാണ് മസ്‌കിന്റെ ലക്ഷ്യം |
ലണ്ടന്‍: ആഗോള ധനികന്മാരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ ലോകം കാതു കൂര്‍പ്പിക്കുകയാണ്. അമെരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനു പിന്നില്‍ മസ്‌കിന്റെ പിന്തുണയായിരുന്നു മുഖ്യം എന്ന് എല്ലാവര്‍ക്കുമറിയാം. കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള വാഗ്ദാനവുമായി ട്രംപ് എത്തിയപ്പോഴും മസ്‌ക് അതിനെ അനുകൂലിക്കുന്ന പ്രതികരണമാണ് നടത്തിയത്. ഇപ്പോഴിതാ, യുകെ ഒരു യുഎസ് സംസ്ഥാനമാകണമെന്ന രീതിയിലുള്ള നിര്‍ദേശങ്ങളും മസ്‌കില്‍നിന്നുണ്ടാകുന്നു.
ഇതൊരു മോശം |
|
Full Story
|
|
|
|
|
|
|
| ഡീപ്‌ഫെയ്ക്ക് ഇനി യുകെയില്‍ കുറ്റകരം |
ലണ്ടന്‍: ലൈംഗിക സ്വഭാവമുള്ള ഡീപ്‌ഫെയ്ക് നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ബ്രിട്ടനില്‍ ഇനി കുറ്റമാകും. സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് ഇത്. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ കൃത്രിമമായി നിര്‍മിക്കുന്ന ചിത്രങ്ങളും വിഡിയോകളുമാണു ഡീപ്‌ഫെയ്ക്കുകള്‍. 2017 മുതല്‍ ഇത്തരം ഡീപ്‌ഫെയ്ക്കുകള്‍ നാലിരട്ടിയായെന്ന് ഈയിടെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. |
|
Full Story
|
|
|
|
|
|
|
| ദീപക് ബാബുവിന് വിടചൊല്ലാനൊരുങ്ങി യുകെ മലയാളികള്‍ |
നോട്ടിങ്ഹാം: ക്രിസ്മസ് ദിനത്തില്‍ യുകെയില്‍ വിടപറഞ്ഞ കൊല്ലം മാങ്ങാട് സ്വദേശി ദീപക് ബാബുവിന്റെ മൃതദേഹം ഈ മാസം 11ന് കൊല്ലത്തെ മാങ്ങാടുള്ള വീട്ടുവളപ്പില്‍ സംസ്‌കരിക്കും. നോട്ടിങ്ഹാമിലെ വീട്ടില്‍ വച്ച് കുഴഞ്ഞുവീണ ദീപക് ബാബു (40) ഹൃദയസ്തംഭനം കാരണം സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് ഭാര്യ നീതുവും എട്ടു വയസ്സുകാരനായ ഏക മകന്‍ ഭക്ഷിത് (കേശു) എന്നിവരോടൊപ്പം നോട്ടിങ്ഹാമിലേക്ക് കുടിയേറിയത്. യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ നോട്ടിങ്ഹാം മുദ്ര ആര്‍ട്‌സിന്റെ ട്രഷറര്‍, സേവനം യുകെയുടെ മെമ്പര്‍ എന്നീ നിലകളില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. മങ്ങാട് വിദ്യാനഗറില്‍ ജി. ബാബുവിന്റെയും കെ. ജലജയുടെയും മകനാണ്. ദിലീപ് |
|
Full Story
|
|
|
|
| |