Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാലക്കാട്ട് രമേശ് പിഷാരടി സ്ഥാനാര്‍ഥിയായി; ടിനി ടോമിന്റെ പ്രതികരണം ശ്രദ്ധേയമായി
reporter

പാലക്കാട്: ഇത്തവണത്തെ സെലിബ്രിറ്റി സ്ഥാനാര്‍ഥിയായി യുഡിഎഫ് പാലക്കാട്ട് മത്സരിപ്പിക്കുന്നത് നടന്‍ രമേശ് പിഷാരടിയെയാണ്. സുഹൃത്തും നടനുമായ ടിനി ടോം, പിഷാരടി മത്സരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ പ്രതികരണങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്.

''ഓഫര്‍ വന്നാലും ഞാന്‍ മത്സരിക്കില്ല. പഞ്ചായത്ത് മെമ്പറുടെ ബുദ്ധിമുട്ട് എനിക്കറിയാം. കാലത്ത് വീടിന്റെ മുന്നില്‍ വന്ന് കക്കൂസ് ഇല്ലെന്ന് പറഞ്ഞാല്‍ അതിന് ഇറങ്ങിത്തിരിക്കണം,'' എന്ന് ടിനി പറഞ്ഞു.

പിഷാരടിക്ക് രാഷ്ട്രീയത്തില്‍ പൊരുത്തപ്പെടാനാകുമോ എന്ന ചോദ്യത്തിന് ''നോക്കാം'' എന്നാണ് ടിനിയുടെ മറുപടി. ''പിഷാരടി ഉദ്ഘാടനത്തിന് നല്ല കാശ് വാങ്ങിയിരുന്നതാണ്. ഇനി ഉദ്ഘാടനത്തിന് പോകുമ്പോള്‍ കാശ് വാങ്ങാന്‍ പറ്റില്ലല്ലോ,'' എന്നും അദ്ദേഹം തമാശയായി പറഞ്ഞു.

ഇന്നസെന്റ് പറഞ്ഞ അനുഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് ടിനി കൂട്ടിച്ചേര്‍ത്തു: ''പണ്ട് അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ കിട്ടിയിരുന്നതാണ്. ഇപ്പോള്‍ ഇലക്ട്രിക് ശ്മശാനമാണ് ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുന്നത്. അവിടെ പോയിട്ട് എന്താ പറയുക? പത്ത് പൈസ പോലും കിട്ടില്ല.''

പിഷാരടിയുടെ വ്യക്തിത്വത്തെക്കുറിച്ച് ടിനി അഭിപ്രായപ്പെട്ടു: ''രാഷ്ട്രീയം സേവനമാണ്. പിഷാരടി പെടുമെന്ന് തോന്നുന്നു. അവന്‍ നല്ല മനസുള്ളവനാണ്. ക്ഷമയാണ് അവന്റെ വലിയ ഗുണം. രാഷ്ട്രീയക്കാരന് വേണ്ടത് ക്ഷമയാണ്.

 
Other News in this category

 
 




 
Close Window