Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രിയെ പ്രവചിക്കേണ്ടതില്ല; ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും: കെപിസിസി പ്രസിഡന്റ്
reporter

കണ്ണൂര്‍: മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടതില്ലെന്നും, അതു നേതാക്കള്‍ക്കും ബാധകമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് വ്യക്തമായ സംവിധാനമുണ്ടെന്നും, കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷമാണ് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, ഹൈക്കമാന്‍ഡ് അതും പരിഗണിച്ചേക്കാമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ''വെല്‍ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധാനമാണ് നിലവിലുള്ളത്. ഭൂരിപക്ഷം കിട്ടിയാല്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. അതിനിടയില്‍ ആരും പ്രവചനം നടത്തേണ്ടതില്ല,'' എന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ ബിജെപിയുടെ ബി ടീം ആണെന്ന് പറയാന്‍ മാത്രമുള്ള മൗഢ്യം മുഖ്യമന്ത്രിക്ക് ഇല്ലെന്നും, എന്നാല്‍ അത് പറയാനുള്ള ക്രൂരതയും ദുഷ്ടബുദ്ധിയും പിണറായി വിജയനുണ്ടെന്നും സണ്ണി ജോസഫ് ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് സിപിഎം പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലക്കൊള്ള, ആരോഗ്യമേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ആക്രമണം തടയുന്നതിന് ഒന്നും ചെയ്യാത്തത് എന്നിവയാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളെന്ന് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് ക്യാംപ് നല്ല പ്രതീക്ഷയിലാണ്. കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ ഉണ്ടായിരിക്കുകയാണെന്നും, ടി കെ ഗോവിന്ദന്‍ മാഷിന്റെയും കുഞ്ഞികൃഷ്ണന്റെയും സ്ഥാനാര്‍ത്ഥിത്വം പ്രതിഷേധമാണെന്നും, അത് ജനങ്ങളിലേക്കും വോട്ടര്‍മാരിലേക്കും വ്യാപിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരാവൂരില്‍ മികച്ച പോരാട്ടമാണ് നടക്കുന്നതെന്നും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചറുമായി നല്ല ബന്ധമുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window