Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
UK Special
  Add your Comment comment
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2026-ലെ വിഷു മഹോത്സവം
Text By: UK Malayalam Pathram
മാഞ്ചസ്റ്റര്‍: ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) ആഭിമുഖ്യത്തില്‍ നടത്തുന്ന 2026-ലെ വിഷു മഹോത്സവം ഏപ്രില്‍ 18 ശനിയാഴ്ച ആഘോഷിക്കും. ഹാന്‍ഡ്‌ഫോര്‍ത്തിലെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് സ്റ്റാന്‍ലി ഹോട്ടലില്‍ (Stanley Road, SK9 3LD) വെച്ചാണ് വര്‍ണ്ണാഭമായ ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.


നാടിന്റെ തനിമ വിളിച്ചോതുന്ന വിഷു കണി, വിഷു സ്പെഷ്യല്‍ ഭജന്‍ വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, വിഷു സദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ടിക്കറ്റ് ബുക്കിംഗ് ഇപ്പോള്‍ സജീവമായി നടന്നു വരികയാണ്. പരിമിതമായ സീറ്റുകള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഏപ്രില്‍ 5-നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഏപ്രില്‍ 5-ന് ടിക്കറ്റ് വില്‍പ്പന അവസാനിക്കും.വിഷു മഹോത്സവത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന ലിങ്ക് വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാവുന്നതാണ്:

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:

രാധേഷ് നായര്‍: 07815819190

അശോക് കുമാര്‍: 07767744423


മാഞ്ചസ്റ്ററിലെ മുഴുവന്‍ മലയാളി കുടുംബങ്ങളെയും ഈ സന്തോഷവേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ജി.എം.എം.എച്ച്.സി കമ്മിറ്റി അറിയിച്ചു.

പ്രവാസി വാര്‍ത്ത
 
Other News in this category

 
 




 
Close Window