|
നാല് ദിവസം മുമ്പ് വരെ മുന്‍പ് വരെ ഇന്‍സ്റ്റഗ്രാമില്‍ ഇദ്ദേഹം ആക്റ്റീവ് ആയിരുന്നു. ഗുണ്ടാ ബിനു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വിയോഗവിവരം സംബന്ധിച്ച് നടി സ്‌നേഹ ശ്രീകുമാര്‍ ഫേസ്ബുക്ക് കുറിപ്പുമായി എത്തി. മാര്‍ച്ച് 31ന് ഇദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു.
'പ്രിയ കലാകാരന്‍, അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്‌നേഹിതന്‍ ശരത് ഉണ്ണിത്താന്‍, അമേരിക്കയില്‍ വച്ച് മരണപ്പെട്ട വിവരം വേദനയോടെ അറിയിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റായിരുന്ന ശരത് കൊച്ചിന്‍ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.,' സ്‌നേഹ കുറിച്ചു. |