Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
Teens Corner
  Add your Comment comment
തിരുവനന്തപുരം നഗരത്തില്‍ നരേന്ദ്രമോദിയും നാല് സ്ഥാനാര്‍ഥികളും: പ്രധാനമന്ത്രിയെ കാണാന്‍ തിങ്ങിക്കൂടി ജനം
Text By: UK Malayalam Pathram
കേരളത്തിലെത്തിയ നരേന്ദ്ര മോദി തിരുവല്ലയില്‍ പ്രസംഗിച്ചു. പിന്നീട് തിരുവനന്തപുരത്ത് എത്തി. കരമന മുതല്‍ കിള്ളിപ്പാലം വരെ റോഡ് ഷോ നടത്തി. 4 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും മോദിക്കൊപ്പം വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ. രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ശ്രീലേഖ, കരമന ജയന്‍ എന്നീ സ്ഥാനാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തത്. റോഡിന്റെ ഇരുവശവും പ്രധാനമന്ത്രിയെ കാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. തിരുവല്ലയില്‍ പൊതുയോഗത്തില്‍ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇവിടെ പൊതുയോഗമില്ല. പൂക്കളുമായിട്ടാണ് ജനങ്ങള്‍ റോഡിനിരുവശവും പ്രധാനമന്ത്രിയെ കാത്തുനിന്നത്. തുറന്ന വാഹനത്തില്‍ വളരെ പതിയെ ആണ് പ്രധാനമന്ത്രിയുടെ വാഹനം സഞ്ചരിച്ചത്.
 
Other News in this category

 
 




 
Close Window