Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  31-01-2023
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകന്‍ രമിത്ത് വിവാഹിതനായി
ബഹ്റൈനില്‍ താമസമാക്കിയ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകള്‍ ജൂനിറ്റയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ കുടുംബ സമേതം പങ്കെടുത്തു.


പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായ, സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ വധൂ വരന്മാര്‍ക്ക് ആശംസ നേരാനെത്തി. ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കമ്മിഷണറാണ് രമിത്ത്. ബഹ്റൈനില്‍ കിംസ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.
Full Story
  31-01-2023
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു
97 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാന്തി ഭൂഷന്റെ ആരോഗ്യനില മോശമായിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമാണ്.


മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ 1977 മുതല്‍ 1979 വരെ അദ്ദേഹം ഇന്ത്യയുടെ നിയമമന്ത്രിയായി സേവനമനുഷ്ഠിച്ചു. അലഹബാദ് ഹൈക്കോടതിയില്‍ പ്രസിദ്ധമായ കേസില്‍ രാജ്‌നാരായണനെ പ്രതിനിധീകരിച്ച ശാന്തി ഭൂഷണ്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്ഥാനഭ്രഷ്ടനാക്കി. എസ്എസ്പി നേതാവ് രാജ് നാരായണന്‍ റായ്ബറേലി ലോക്‌സഭാ സീറ്റില്‍ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ടിരുന്നു.

പിന്നീട് തെരഞ്ഞെടുപ്പ് അട്ടിമറി ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധിയുടെ വിജയം അസാധുവാക്കാന്‍ അദ്ദേഹം അപ്പീല്‍ നല്‍കി. ശാന്തി ഭൂഷണ്‍ ആയിരുന്നു
Full Story
  30-01-2023
എണ്‍പതു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ദളിതര്‍ക്ക് തിരുവണ്ണാമലൈ ക്ഷേത്രത്തില്‍ പ്രവേശനത്തിന് അനുമതി ലഭിച്ചു
തമിഴ്നാട് തിരുവണ്ണാമലൈ തണ്ടാരംപേട്ട് തെന്‍മുടിയന്നൂര്‍ ഗ്രാമത്തിലെ ദളിത് വിഭാഗത്തിലുള്ളവര്‍ക്ക് ഇന്നലെ ഒരു സുദിനമായിരുന്നു. എട്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കും ശേഷം, നൂറുകണക്കിന് വരുന്ന ആളുകള്‍ പ്രദേശത്തെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഹിന്ദുമത ചാരിറ്റി വകുപ്പിന്റെ ഇടപെടലോടെയാണ് ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായത്. ( dalits enter tiruvannamali temple )


മേല്‍ജാതിക്കാര്‍ക്ക് പ്രവേശനം മതിയെന്ന് തീരുമാനിച്ച മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ കയറാനും ആരാധന നടത്താനും ദളിത് കുടുംബങ്ങള്‍ ശ്രമം ആരംഭിച്ചിട്ട് നീണ്ട എണ്‍പത് വര്‍ഷമായി. ക്ഷേത്രത്തില്‍ കയറാനെത്തുന്ന കുടുംബങ്ങളെ തടയുന്നതും സംഘര്‍ഷവും പ്രദേശത്ത് പതിവുകാഴ്ചയായി. ഇതോടെയാണ് പ്രദേശവാസികള്‍ ഹിന്ദുമത
Full Story
  22-01-2023
ചൈനീസ് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ റോഡിലിറങ്ങിയ ചൈനക്കാര്‍ അക്രമാസക്തരായി: കാലിഫോര്‍ണിയയില്‍ വെടിവയ്പ്: 10 പേര്‍ കൊല്ലപ്പെട്ടു
അമേരിക്കയില്‍ വീണ്ടും കൂട്ട കൊലപാതകം. കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കില്‍ ഉണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചൈനീസ് ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷം നടക്കുന്ന സ്ഥലത്തിന് സമീപമായിരുന്നു ആക്രമണം.
ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പതിനായിരങ്ങള്‍ ഒത്തുകൂടിയ പുതുവത്സര പരിപാടിക്കിടെ അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. ലോസ് ഏഞ്ചല്‍സ് നഗരത്തില്‍ നിന്ന് 7 മൈല്‍
Full Story
  15-01-2023
സെക്കന്‍ഡ് ഹാന്‍ഡ് വസ്ത്രങ്ങള്‍ ധരിച്ച് ആദ്യമായി റാംപില്‍ എത്തി: ഇന്ന് മിസ് വേള്‍ഡ് കിരീടം അണിഞ്ഞു
വിശ്വസുന്ദരി മത്സര വേദിയില്‍ കരച്ചിലടക്കി 2021 ലെ വിശ്വസുന്ദരി ഹര്‍ണാസ് സന്ധു. വിശ്വസുന്ദരിയായുള്ള അവസാന റാംപ് വാക്കിനിടെയാണ് ഹര്‍ണാസിന്റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയത്.

വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെടുന്ന പുതിയ വ്യക്തിയെ കിരീടം അണിയിക്കുന്നത് പോയ വര്‍ഷത്തെ വിശ്വ സുന്ദരിയാണ്. ഇതിന് വേണ്ടിയാണ് ഹര്‍ണാസ് സന്ധു വേദിയിലെത്തിയത്. വികാരാധീതയായ ഹര്‍ണാസ് നടക്കുന്നതിനിടെ കാല്‍ ഇടറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വിശ്വ സുന്ദരി വേദിയില്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്ന ആദ്യ ഫിലിപ്പിനോ അമേരിക്കനാണ് ആര്‍ബോണി ഗബ്രിയേല്‍. തികച്ചും സാധാരണക്കാരിയായി ജനിച്ച് വളര്‍ന്ന ആര്‍ബോണിക്ക് കിരീട നേട്ടം സ്വപ്നതുല്യമാണ്.


1994 മാര്‍ച്ച് 20ന് ടെക്സസിലെ ഹൂസ്റ്റണിലാണ് ആര്‍ബോണിയുടെ ജനനം. പോക്കറ്റില്‍ വെറും 20
Full Story
  15-01-2023
ലോകത്തിലെ ഏറ്റവും അപകടകരമായ 10 എയര്‍പോര്‍ട്ട് റണ്‍വേയാണ് നേപ്പാളിലേത്
ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിലൊന്നാണ് ലുക്ല എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന നേപ്പാളിലെ ടെന്‍സിംഗ്-ഹിലാരി വിമാനത്താവളം ( Tenzing Hillary Airport ). 9,500 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ ചെറിയ വിമാനത്താവളത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമെന്ന് വിളിക്കുന്നു. എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യത്തെ രണ്ട് മലകയറ്റക്കാരായ ടെന്‍സിംഗ് നോര്‍വേയുടെയും എഡ്മണ്ട് ഹിലരിയുടെയും പേരിലാണ് ഇത് അറിയപ്പെടുന്നത്. ട്രെക്കിംഗുകള്‍ക്ക് പേരുകേട്ട ഇടമാണിത്. ചെറിയ പട്ടണമായ ലുക്ല എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള കവാടമാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രമാര്‍ഗവും വിമാനയാത്ര തന്നെ. ഓരോ വര്‍ഷത്തിലും റോഡ്, റെയില്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ ചെറിയൊരു ശതമാനം പോലും വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന
Full Story
  10-01-2023
യേശുദാസിന് എണ്‍പത്തി മൂന്നാം പിറന്നാള്‍ ആശംസകള്‍: ഗാനഗന്ധര്‍വന് സ്‌നേഹം പങ്കുവച്ച് മലയാളികള്‍
ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന്റെ എണ്‍പത്തിമൂന്നാം ജന്മദിന ആഘോഷത്തില്‍ പങ്കെടുത്ത് മമ്മൂട്ടി. യേശുദാസ് പാടിയ 'തനിച്ചോന്നു കാണാന്‍' എന്ന പുതിയ ആല്‍ബത്തിന്റെ ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു. ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മള്‍ ആഘോഷിക്കുന്നത് നമ്മുടെ സിനിമ സംഗീതത്തിന്റെയും സംഗീതത്തിന്റെയുംകൂടെ വാര്‍ഷികമാണ് ആഘോഷിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.


'ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മള്‍ ആഘോഷിക്കുന്നത് നമ്മുടെ സിനിമ സംഗീതത്തിന്റെയും സംഗീതത്തിന്റെയുംകൂടെ വാര്‍ഷികമാണ് ആഘോഷിക്കുന്നത്. ദാസേട്ടനെ വിട്ടൊരു സംഗീതമില്ല. നമ്മുക്കൊരു പാട്ടില്ല. നമുക്കൊരു ദിവസം തന്നെ സംഗീതമില്ലാതെ ആരംഭിക്കാനാകില്ല.നമ്മുക്ക് ഒരു യാത്ര പോകാന്‍ പറ്റില്ല എവിടെ പോയാലും ദാസേട്ടന്റെ പാട്ട്
Full Story
  10-01-2023
ഡിവോഴ്‌സ് കേസില്‍ വാദത്തിന് എത്തിയ ഭാര്യയെ ഭര്‍ത്താവ് കോടതിയുടെ മുന്നിലിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.
Full Story
[13][14][15][16][17]
 
-->




 
Close Window