Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  23-02-2023
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്: ഒരേ രോഗത്തിന് നാലും അഞ്ചും തവണ പണം നല്‍കി: തട്ടിപ്പുകാര്‍ ഏജന്റുമാരും ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനര്‍ഹര്‍ പണംതട്ടുന്നത് കണ്ടെത്താന്‍ കളക്ടറേറ്റുകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ഏജന്റുമാരും ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തുന്നത് വന്‍തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തി. 'ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്' എന്ന പേരില്‍ വിജിലന്‍സ് നടത്തിയ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ഏജന്റുമാര്‍ തട്ടിപ്പ് നടത്തുന്നത്. മിന്നല്‍ പരിശോധനക്ക് എസ് പി ഇ എസ് ബിജുമോന്‍ നേതൃത്വം നല്‍കി.
Full Story
  23-02-2023
കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് വിശിഷ്ടാതിഥിയായി നടി ഷക്കീല
തമിഴ്‌നാട്ടിലെ നിരവധി ശിവക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്നും എന്നാല്‍ ഈയിടെ കേരളത്തിലെ ഒരു മാളില്‍ ( കോഴിക്കോട് , ഹൈലൈറ്റ് മാള്‍) തനിക്ക് പ്രവേശനാനുമതി നിഷേധിച്ചപ്പോള്‍ മാറ്റിനിര്‍ത്തപ്പെട്ട സംഭവത്തില്‍ വളരേയധികം വിഷമിച്ചിരുന്നു . എങ്കിലും ഇവിടെ തന്നെ വിശിഷ്ടാതിഥിയായി വിളിച്ചത് വളരെയധികം സന്തോഷം നല്‍കിയെന്നും ഇത് ഭഗവാന്‍ ശിവന്‍ നല്‍കിയ അനുഗ്രഹമായി കാണുന്നു എന്നുമാണ് ഷക്കീല അഭിപ്രായപ്പെട്ടത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ മാള്‍ അധികൃതരുടെ എതിര്‍പ്പ് മൂലം അണിയറക്കാര്‍ പരിപാടി ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു.


ദൈവത്തിന് പല പദ്ധതികളാണ് ഉള്ളത്. അതെനിക്ക് ഇപ്പോള്‍
Full Story
  16-02-2023
എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു: അധ്യാപകന്റെയും അധ്യാപികയുടേയും പേരില്‍ കേസ്
എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ വ്യാഴാചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ അധ്യാപകര്‍ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കല്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ്
Full Story
  07-02-2023
അഭയ കേസ്: കന്യകാത്വ പരിശോധനയ്ക്ക് വിധേയായ സിസ്റ്റര്‍ സെഫിക്ക് സിബിഐക്ക് എതിരേ മാനനഷ്ടക്കേസ് നല്‍കാം: ഡല്‍ഹി ഹൈക്കോടതി

അഭയ കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധനയിലാണ് ഹൈക്കോടതി ഉത്തരവ്. ഇരയോ പ്രതിയോ എന്നത് പരിശോധനയ്ക്ക് ന്യായീകരണമല്ല. പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിതെന്നും അതിനാല്‍ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള വ്യക്തിയുടെ അടിസ്ഥാന അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും ജസ്റ്റിസ് സ്വര്‍ണ കാന്താ ശര്‍മ്മ പറഞ്ഞു. ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി വിധിച്ചു. അഭയകേസില്‍ 2008 ല്‍ സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. സിസ്റ്റര്‍

Full Story
  06-02-2023
അഷ്‌റഫ് എന്നു പേരുള്ള ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി: കൗതുമായി കേരളത്തിലെ സംഗമം
മൂന്ന് വയസ് പ്രായമുള്ള അഷ്‌റഫ് മുതല്‍ എണ്‍പതു കഴിഞ്ഞ അഷ്‌റഫ് വരെ.. ആകെ മൊത്തം ഒരു അഷ്‌റഫ് മയം. അഷ്‌റഫ് നാമധാരികളുടെ കൂട്ടായ്മ സംഘടിപ്പിച്ച സംസ്ഥാന തല സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരാണ് ഇവര്‍. പല ജില്ലകളില്‍ നിന്നെത്തിയ അഷ്‌റഫുമാര്‍ ആശ്ലേഷിച്ചും സൊറപറഞ്ഞും കൂട്ടുകൂടിയും സംഗമം വേറിട്ടതാക്കി.. അഷ്‌റഫുമാരുടെ സംഗമം കാഴ്ച്ചക്കാരിലും കൗതുകം നിറച്ചു.

കോഴിക്കോട് കടപ്പുറത്ത് 3000 അഷ്‌റഫുമാര്‍ ഒത്തുകൂടാനായിരുന്നു കൂട്ടായ്മയുടെ തീരുമാനം. സംസ്ഥാനമൊട്ടാകെ നടത്തിയ പ്രചാരണത്തിന് ശേഷം 2537 അഷ്‌റഫുമാര്‍ സംഗമദിവസം കടപ്പുറത്ത് ഒത്തുകൂടി.

2018 ജൂണില്‍ തിരൂരങ്ങാടി താഴെ ചിനയിലെ കുറ്റിയില്‍ കോംപ്ലക്‌സില്‍ ആയിരുന്നു ആദ്യ അഷ്‌റഫ് യോഗം . മനരിക്കല്‍ അഷ്‌റഫിന്റെ വീട്ടു വരാന്തയില്‍ സൊറ പറഞ്ഞിരിക്കാന്‍ വന്ന നാല്
Full Story
  06-02-2023
തിരുവനന്തപുരത്ത് 16 വയസ്സുകാരനെ പീഡിപ്പിച്ച ട്രാന്‍സ് ജെന്‍ഡര്‍ സഞ്ജുവിന് 7 വര്‍ഷം കഠിന തടവ്
പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ് വുമണായ പ്രതി ചിറയിന്‍കീഴ് ആനത്തലവട്ടം സ്വദേശി സന്‍ജു സാംസണ് (34) ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു.കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡറെ ലൈംഗികപീഡനക്കേസില്‍ ശിക്ഷിക്കുന്നത്.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറയുന്നു. 2016 ഫെബ്രുവരി 23 ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചിറയിന്‍കീഴ് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയായിരുന്നു.തുടര്‍ന്ന് കുട്ടിയെ തമ്പാനൂര്‍ പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ്
Full Story
  04-02-2023
ജനപ്രിയനായ രാഷ്ട്രീയ നേതാവ് നരേന്ദ്രമോദി: ബ്രിട്ടീഷ് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റുമൊക്കെ രണ്ടാം സ്ഥാനത്ത്
ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സര്‍വേ ഫലം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ 'മോര്‍ണിംഗ് കണ്‍സള്‍ട്ട്' നടത്തിയ സര്‍വേയിലാണ് 78 ശതമാനം അംഗീകാരത്തോടെ മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കളെ മറികടന്നാണ് 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍' സര്‍വേയില്‍ മോദി ഒന്നാമനായത്.

22 ആഗോള നേതാക്കളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി 26 മുതല്‍ 31 വരെയാണ് സര്‍വേ നടത്തിയതെന്ന് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഗവേഷണ സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ട് പറഞ്ഞു, ഓരോ
Full Story
  31-01-2023
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകന്‍ രമിത്ത് വിവാഹിതനായി
ബഹ്റൈനില്‍ താമസമാക്കിയ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകള്‍ ജൂനിറ്റയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ കുടുംബ സമേതം പങ്കെടുത്തു.


പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായ, സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ വധൂ വരന്മാര്‍ക്ക് ആശംസ നേരാനെത്തി. ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കമ്മിഷണറാണ് രമിത്ത്. ബഹ്റൈനില്‍ കിംസ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.
Full Story
[12][13][14][15][16]
 
-->




 
Close Window