|
|
|
|
അയല്വീട്ടിലെ പുഷ്പയെ വെറുതെ വിട്ടതില് നിരാശയുണ്ട്: 2 കൊലപാതകം നടത്തിയ ചെന്താമരയുടെ മൊഴി |
പാലക്കാട് ജില്ലയിലെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴിയിലെ കൂടുതല് വിവരങ്ങള് പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതല് കാര്യങ്ങള് ചെന്താമര വെളിപ്പെടുത്തിയത്. ഒരു മണിക്കൂര് നീണ്ട തെളിവെടുപ്പില് ഭാവഭേദമൊന്നുമില്ലാതെ കുറ്റകൃത്യം നടത്തിയ രീതിയെക്കുറിച്ചു ചെന്താമര പൊലീസിനോട് വിശദീകരിച്ചു.കൊലപാതകങ്ങള്ക്കുശേഷം രക്ഷപ്പെട്ട മലയിലേക്കുള്ള വഴി, ആയുധങ്ങള് ഉപേക്ഷിച്ച സ്ഥലങ്ങള്, പ്രതിയുടെ വീട്, കൃത്യം നടന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടന്നു. നാളെയും തെളിവെടുപ്പ് തുടരും. പ്രതി ആയുധങ്ങള് വാങ്ങിച്ച കടകളിലുള്പ്പെടെയാണ് നാളെ തെളിവെടുപ്പ് നടക്കുക.
തന്റെ കുടുംബം തകരാന് പ്രധാന കാരണക്കാരിലൊരാള് അയല്വാസിയായ പുഷ്പയാണെന്ന് ചെന്താമര |
Full Story
|
|
|
|
|
|
|
എന്റെ അമ്മ കാന്സര് അതിജീവിതയാണ് - മഞ്ജു വാരിയര് |
കാന്സര് എന്ന രോഗത്തേക്കാള് അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യര്. എന്റെ അമ്മ കാന്സര് അതിജീവിത. എന്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യര് വ്യക്തമാക്കി. 'ആരോഗ്യം-ആനന്ദം, അകറ്റാം കാന്സറിനെ..' എന്ന കാന്സര് പ്രതിരോധ ക്യാമ്പയിനില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു. കാന്സര് പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാല് പ്രാരംഭ ഘട്ടത്തില് തന്നെ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. |
Full Story
|
|
|
|
|
|
|
പുരസ്കാര ചടങ്ങിലെ വേദിയില് നഗ്നത പ്രകടിപ്പിച്ചു: ഇതു കണ്ട് മറ്റു വന് ഷോകള് തീരുമാനം മാറ്റി |
67-ാമത് ഗ്രാമി പുരസ്കാര ചടങ്ങിനിടെ ഭാര്യ ബിയാന്ക സെന്സോറി നടത്തിയ നഗ്നതാ പ്രദര്ശനത്തില് റാപ്പര് കാന്യെ വെസ്റ്റിന് തിരിച്ചടി. ജപ്പാനില് കാന്യെയുടെ രണ്ട് ഷോകള് ബുക്ക് ചെയ്തിരുന്നതായും അവ രണ്ടില് നിന്നും നിക്ഷേപകര് പിന്വാങ്ങിയതായും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ഇതിലൂടെ കാന്യെയ്ക്ക് 180 കോടിയോളം രൂപയുടെ കരാറാണ് നഷ്ടമായതെന്നും റിപ്പോര്ട്ടില് പറയുന്നു. ഗ്രാമി പുരസ്കാര ചടങ്ങിനോട് അനുബന്ധിച്ച് റെഡ് കാര്പ്പറ്റില്വെച്ച് ബിയാന്ക കറുത്ത നിറമുള്ള രോമക്കുപ്പായം അഴിച്ചുമാറ്റുകയും ശരീരം പൂര്ണമായും കാണാന് കഴിയുന്ന വിധത്തിലുള്ള നേര്ത്ത വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമായിരുന്നു. പൂര്ണനഗ്നയായി പോസ് ചെയ്യുന്ന വിധത്തിലാണ് അവര് |
Full Story
|
|
|
|
|
|
|
കുംഭമേളയില് പങ്കെടുത്തിട്ടില്ല; പ്രചരിക്കുന്ന ഫോട്ടോ എഐ നിര്മിതം - നടന് പ്രകാശ് രാജ് |
പ്രയാഗ് രാജില് നടക്കുന്ന കുംഭമേളയില് പങ്കെടുത്തെന്ന തരത്തില് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന തന്റെ വ്യാജ ചിത്രങ്ങളില് പ്രതികരണവുമായി നടന് പ്രകാശ് രാജ്. AI സൃഷ്ടിച്ച വൈറല് ചിത്രത്തില്, പ്രകാശ് രാജ് പുണ്യജലത്തില് മുങ്ങിക്കുളിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില് പ്രചരിക്കുന്നത്. താന് ഇതിനകം തന്നെ ഈ വിഷയത്തില് പരാതി നല്കിയിട്ടുണ്ടെന്നും മഹാകുംഭമേള നടക്കുന്ന സമയത്തും ചിലര് വ്യാജ ചിത്രങ്ങള് പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമര്ശിച്ചു.
'' എന്തൊരു നാണക്കേട്... വിശുദ്ധ ചടങ്ങിനിടയിലും വ്യാജ പ്രചാരണങ്ങള് നടത്താന് നാണമാകുന്നില്ലേ. ചിത്രങ്ങള് പ്രചരിപ്പിച്ച തമാശക്കാര്ക്കെതിരെ പരാതി നല്കിയിട്ടുണ്ട്. പ്രത്യാഘാതങ്ങള് നേരിടാന് തയ്യാറാകണം.'' പ്രകാശ് രാജ് |
Full Story
|
|
|
|
|
|
|
ചോറും ചിക്കനും ഉണ്ടോ: പോലീസ് പിടിച്ചപ്പോള് ഇരട്ടക്കൊലക്കേസ് പ്രതി ചെന്തമാര ചോദിച്ചത്; പോലീസുകാര് ഇഡ്ഡലിയും ഓംലററ്റും വാങ്ങി നല്കി |
പൊലീസ് പിടിയിലായപ്പോഴും വിശപ്പ് സഹിക്കാനാകാതെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്തമാര. നെന്മാറ പൊലീസ് സ്റ്റേഷന് സെല്ലിലേക്ക് എത്തിച്ചപ്പോള് ചെന്താമര ആദ്യം ചോദിച്ചത് ചോറും ചിക്കനും ഉണ്ടോയെന്നായിരുന്നു. പൊലീസുകാര് ഇഡ്ഡലിയും ഓംലററ്റും വാങ്ങി നല്കി. ഭക്ഷണം കഴിച്ചിട്ട് ചോദ്യം ചെയ്താല് പോരെയെന്ന് പ്രതി ചോദിക്കുകയും ചെയ്തു. സെല്ലിലിരുന്ന് ഒരു കൂസലുമില്ലാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഇയാളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വിശപ്പ് തന്നെയാണ് ചെന്താമരയെ കുടുക്കിയതും. രണ്ട് ദിവസത്തില് കൂടുതല് ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന് പറ്റില്ലെന്ന് പൊലീസ് കസ്റ്റഡിയിലായിരുന്ന അയാളുടെ ചേട്ടന് രാഝാകൃഷ്ണന് പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന് അനിയന് ഉറപ്പായും വരുമെന്ന് ഇയാള് |
Full Story
|
|
|
|
|
|
|
ജന്മം നല്കിയതിനുള്ള ശിക്ഷ ഞന് നടപ്പാക്കി - കോഴിക്കോട് സ്വന്തം അമ്മയെ വെട്ടിക്കൊന്ന 24 വയസ്സുകാരന്റെ മൊഴി |
കോഴിക്കോട് താമരശ്ശേരി വേനക്കാവില് മകന് അമ്മയെ വെട്ടിക്കൊന്ന സംഭവത്തില് മകന്റെ മൊഴി പുറത്ത്. ജന്മം നല്കിയതിനുള്ള ശിക്ഷ താന് നടപ്പാക്കി എന്നാണ് മകന് ആഷിഖ് പറഞ്ഞത്. നാട്ടുകാര് പിടികൂടി ആഷിഖിനെ പൊലീസില് ഏല്പ്പിക്കുമ്പോള് ആയിരുന്നു പ്രതി ഇക്കാര്യം പറഞ്ഞത്. താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയിപ്പോള്. ലഹരിക്കടിമയായതിനാല് ഇയാളുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്മോര്ട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലാണ് മൃതദേഹമിപ്പോള്.
അടിവാരം മുപ്പതേക്ര കായിക്കല് സുബൈദയെയാണ്( 53) ഏക മകനായ ആഷിഖ് (24) കൊടുവാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സുബൈദയും മകന് ആഷിഖും സഹോദരി സക്കീനയുടെ |
Full Story
|
|
|
|
|
|
|
ഉത്തര്പ്രദേശിലെ മഹാകുംഭമേളയ്ക്കിടെ ഗ്യാസ് സ്റ്റൗ പൊട്ടിച്ചെറിച്ച് വന് അഗ്നിബാധ |
മഹാകുംഭമേളയില് ക്ലാസിക്കല് പാലത്തിന് താഴെയുള്ള സെക്ടര് 19 ഏരിയയില് തീപിടിത്തം. ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചാണ് അപകടം. നിരവധി പേര്ക്ക് പൊള്ളലേറ്റതായും റിപ്പോര്ട്ട്. സെക്ടര് 16ല് സ്ഥിതി ചെയ്യുന്ന ദിഗംബര് അനി അഖാരയില് വൈകിട്ട് നാലോടെ പ്രസാദം ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്താണ് സിലിണ്ടറുകള് പൊട്ടിത്തെറിച്ച് വന് തീപിടിത്തമുണ്ടായത്.
3 ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്ന് സൂചന. ആശുപത്രികളില് ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്.സംഭവ സ്ഥലത്തേക്ക് നിരവധി ഫയര് എഞ്ചിനുകള് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള് നടന്നുവരികയാണ്. അഗ്നിശമന സേനാംഗങ്ങള് തീ നിയന്ത്രണവിധേയമാക്കാന് ശ്രമിക്കുന്നുണ്ട്.
ടെന്റുകളില് സൂക്ഷിച്ചിരുന്ന മൂന്ന് |
Full Story
|
|
|
|
|
|
|
ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന എമര്ജന്സി നാളെ റിലീസ് ചെയ്യുന്നു |
സെന്സര് ബോര്ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്ദേശങ്ങള് പാലിച്ച് സിനിമയില് വേണ്ട മാറ്റങ്ങള് വരുത്താന് തയ്യാറാണെന്ന് നിര്മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ 'എമര്ജന്സി' നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ് . കങ്കണ റണൗട്ടിന്റെ രാഷ്ട്രീയ ചിത്രമാണ് എമര്ജന്സി. ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന സിനിമയാണ് എമര്ജന്സി. ചിത്രത്തിന്റെ ആദ്യ ട്രെയിലര് വലിയ രാഷ്ട്രീയ വിവാദങ്ങള്ക്ക് ഇടയാക്കി. പിന്നാലെ സെന്സര് ബോര്ഡ് പലപ്പോഴായി ചിത്രത്തിന്റെ സെന്സര് സര്ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്ത്തയായിരുന്നു.
കങ്കണയുടെ മണികര്ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രം കങ്കണ തന്നെയാണ് സംവിധാനം ചെയ്തത്. 1975-ല് |
Full Story
|
|
|
|
|