Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
രാഷ്ട്രീയ വിചാരം
  20-10-2024
ഇറാനെ ആക്രമിക്കാന്‍ അമേരിക്ക തയാറായി ഇരിക്കുകയാണെന്ന് റിപ്പോര്‍ട്ടുള്ളതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ഇറാനില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതു സംബന്ധിച്ച് യുഎസിന്റെ അതീവ രഹസ്യമായ 2 ഇന്റലിജന്‍സ് രേഖകള്‍ പുറത്തായതായി റിപ്പോര്‍ട്ട്. 'ന്യൂയോര്‍ക്ക് ടൈംസ്' ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ ചാര ഉപഗ്രങ്ങള്‍ നല്‍കിയ ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഒക്ടോബര്‍ 15, 16 തീയതികളില്‍ പുറത്തിറക്കിയതായി പറയപ്പെടുന്ന രേഖകളുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലെ ഇറാന്‍ അനുകൂല ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്. ഇറാനെഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇത് തുടക്കമിട്ടു. ഇസ്രയേലിലേക്ക് ഒക്ടോബര്‍ ഒന്നിന് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം
Full Story
  20-10-2024
കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായെന്ന് മന്ത്രി കെ രാജന്‍
ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി പ്രതികരിച്ചു. നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുകയാണെങ്കില്‍ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിന്‍കാര്‍ഡ് മൈതാനിയില്‍ വച്ച് കരിമരുന്ന് പ്രയോഗം നടത്താനാവില്ലെന്നും മന്ത്രി.

35 നിയന്ത്രണങ്ങളാണ് പ്രധാനമായും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ളത്. അവയില്‍ ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാന്‍ ആകുന്നതാണ്. എന്നാല്‍ അഞ്ചു നിബന്ധനകള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് പുരയില്‍ നിന്നും 200 മീറ്റര്‍ അകലെ ആകണം വെടിക്കെട്ട് നടത്താന്‍ എന്ന നിബന്ധന മുന്നോട്ടുവയ്ക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനിയില്‍ എന്നല്ല തൃശൂര്‍ റൗണ്ടില്‍ പോലും വെടിക്കെട്ട്
Full Story
  17-10-2024
കോണ്‍ഗ്രസിന്റെ യുവ നേതാവ് ഡോ. പി. സരിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കി
കോണ്‍ഗ്രസിന്റെ യുവ നേതാവായി അറിയപ്പെട്ടിരുന്ന ഡോ. പി. സരിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ഫെയ്‌സ് ബുക്കിലൂടെയും അറിയിച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും, അച്ചടക്കലംഘനവും നടത്തിയ ഡോ.പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ.സുധാകരന്‍ എം.പി പുറത്താക്കിയതായി അറിയിക്കുന്നു.'- എന്നായിരുന്നു വാര്‍ത്താ കുറിപ്പ്.

സരിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കോണ്‍?ഗ്രസ്. ഗുരുതരമായ
Full Story
  17-10-2024
പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ വയനാട്ടില്‍ സത്യന്‍ മൊകേരി; പ്രിയങ്കയുടെ കന്നി അങ്കത്തില്‍ എതിരാളി സിപിഐ ദേശീയ കൗണ്‍സില്‍ അംഗം
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍ മൊകേരി. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ലാ കമ്മിറ്റിയാണ് സത്യന്‍ മൊകേരിയുടെ പേര് ശുപാര്‍ശ ചെയ്തത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ സത്യന്‍ മൊകേരി മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. 2014ല്‍ മത്സരിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍ മൊകേരി മികച്ച പ്രകടനം നടത്തിയിരുന്നു.

വയനാട്ടില്‍ പ്രിയങ്കയെത്തിയതോടെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രിയങ്കയുടെ കന്നി അങ്കമാണിത്.
Full Story
  16-10-2024
കോണ്‍ഗ്രസുകാര്‍ വഴക്ക് തുടങ്ങി: ഇലക്ഷന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനു പുറകെ പി. സരിന്‍ എതിര്‍പ്പുമായി രംഗത്ത്
പി സരിന്റെ നീക്കത്തിന് പിന്നാലെ നേതൃയോഗം വിളിച്ച് കെപിസിസി. നാളെ തൃശൂരിലും പാലക്കാട്ടും നേതൃയോഗം ചേരും. കെപിസിസി പ്രസിഡന്റ കെ സുധാകരന്റെ കണ്ണൂരിലെ പരിപാടികള്‍ റദ്ദാക്കി.
തൃശൂരില്‍ തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവും നാളെ തൃശൂരിലെത്തും. ഇരുവരും പങ്കെടുത്തുകൊണ്ട് നേതൃയോഗം ചേര്‍ന്ന് പ്രതിരോധ തന്ത്രങ്ങള്‍ മെനയും.

ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിക്കാന്‍ ഡോ പി സരിന്‍.നാളെ വീണ്ടും മാധ്യമങ്ങളെ കണ്ടേക്കും. തുടര്‍നീക്കങ്ങള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടും പാര്‍ട്ടി പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് ഡോ പി സരിന്‍.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് നേരെ തുറന്നടിച്ച് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ പി സരിന്‍
Full Story
  15-10-2024
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ ഇവര്‍ - പ്രിയങ്ക ഗാന്ധി, രമ്യഹരിദാസ്, രാഹുല്‍ മാങ്കൂട്ടത്തില്‍
നവംബര്‍ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ത്ഥികള്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് രണ്ട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്ബറേലി, വയനാട് എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്ക് ജയിച്ച് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി
Full Story
  13-10-2024
നിയമസഭയില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ തയാറാകണം: പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി
പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി.അടിയന്തിര പ്രമേയത്തില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും നിഷ്പക്ഷ നിലപാട് വേണമെന്നു കത്തില്‍ ആവശ്യപ്പെട്ടു.

അടയന്തിര പ്രമേയ നോട്ടീസ് നല്‍കാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കാതെ നിയമസഭ ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമായി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കുന്ന തരത്തില്‍ സ്പീക്കര്‍ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കത്തില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും അതേ വിഷയത്തില്‍ അടിയന്തിര
Full Story
  13-10-2024
മാസപ്പടിക്കേസ്: യുഡിഎഫ് നേതാക്കള്‍ കൂട്ടുപ്രതികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. കേസില്‍ യുഡിഎഫ് നേതാക്കള്‍ കൂട്ടുപ്രതികള്‍ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ എല്ലാം ഈ കേസില്‍ പ്രതികളാണെന്നും വിഡി സതീശന്‍ നടത്തുന്നത് അമേദ്യ ജല്‍പ്പനമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് സിപിഐഎമ്മുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്ന് വി മുരളീധരനും ചൂണ്ടിക്കാട്ടി. എവിടെയാണ് പ്രതിപക്ഷ നേതാവ് പറയുന്ന ഡീല്‍ എന്ന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
Full Story
[1][2][3][4][5]
 
-->




 
Close Window