|
|
|
|
|
| രാഹുല് മാങ്കൂട്ടത്തില് ജയില് മോചിതനായി: മൂന്നാം ബലാത്സംഗ പരാതിയിലാണ് ജാമ്യം |
|
മൂന്നാമത്തെ ബലാത്സംഗ കേസില് ജാമ്യം അനുവദിച്ചതോടെ രാഹുല് മാങ്കൂട്ടത്തില് MLA ജയില് മോചിതനായി. കര്ശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷന്സ് കോടതി ജാമ്യം അനുവദിച്ചത്. കേസില് അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്.
പത്തനംതിട്ട സെഷന്സ് കോടതിയുടേതാണ് വിധി. തനിക്കെതിരെ ആരോപിക്കപ്പെട്ട മൂന്നാമത്തെ ബലാത്സംഗ കേസില് ജാമ്യം തേടി പാലക്കാട് എംഎല്എ പത്തനംതിട്ട പ്രിന്സിപ്പല് ഡിസ്ട്രിക്റ്റ് ആന്ഡ് സെഷന്സ് കോടതിയെ സമീപിച്ചിരുന്നു. തിരുവല്ല ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ച ഹര്ജി ജനുവരി 17 ശനിയാഴ്ച തള്ളിയതിനെത്തുടര്ന്ന് മാങ്കൂട്ടത്തില് സെഷന്സ് കോടതിയെ സമീപിക്കുകയായിരുന്നു.
വിദേശ മലയാളിയായ സ്ത്രീയുടെ പരാതിയിന്മേല് |
|
Full Story
|
|
|
|
|
|
|
| ഞാന് വിചാരിച്ചിരുന്നെങ്കില് പത്മഭൂഷണ് പുരസ്കാരം എത്രയോ മുന്പ് ലഭിക്കുമായിരുന്നു: എന്.എസ്.എസ് ജനറല് സെക്രട്ടറി |
|
പത്മഭൂഷണ് പുരസ്കാരങ്ങള്ക്കോ മറ്റ് അംഗീകാരങ്ങള്ക്കോ പിന്നാലെ പോകുന്ന ആളല്ല താനെന്നും താന് വിചാരിച്ചിരുന്നെങ്കില് പത്മഭൂഷണ് പുരസ്കാരം എത്രയോ മുന്പ് തന്നെ ലഭിക്കുമായിരുന്നുവെന്നും എന്.എസ്.എസ് ജനറല് സെക്രട്ടറി ജി. സുകുമാരന് നായര്. ഇത്തരം ബഹുമതികളില് തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം ബുധനാഴ്ച ചങ്ങനാശ്ശേരി പെരുന്നയില് വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
എന്എസ്എസ് - എസ്എന്ഡിപി ഐക്യശ്രമങ്ങള്ക്കിടെ കേന്ദ്രത്തിന്റെ അംഗീകാരം (പദ്മഭൂഷണ്) വെള്ളാപ്പള്ളിക്ക് കിട്ടുന്നു. അതിനാല് അത്ര ശുദ്ധമല്ല ഇടപെടല് എന്നു തോന്നി എന്നാണ് മാതൃഭൂമി ബുധനാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില് സുകുമാരന് നായര് പറഞ്ഞത്.
എന്എസ്എസ് - എസ്എന്ഡിപി ഐക്യത്തിന്റെ വാതില് പൂര്ണമായി |
|
Full Story
|
|
|
|
|
|
|
| എസ്.എന്.ഡി.പി - എന്.എസ്.എസ് ഐക്യം ഇല്ലാതാകുന്നു: എന്.എസ്.എസ് ഔദ്യോഗികമായി പിന്മാറിയെന്നു റിപ്പോര്ട്ട് |
|
എസ്.എന്.ഡി.പി യോഗവുമായുള്ള ഐക്യനീക്കങ്ങളില് നിന്ന് എന്.എസ്.എസ് ഔദ്യോഗികമായി പിന്മാറി. അഞ്ചു ദിവസം മുമ്പ് വന്ന പ്രഖ്യാപനത്തില് നിന്നാണ് സംഘടന പിന്നാക്കം പോയത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില് ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നാണ് എന്.എസ്.എസ് ഡയറക്ടര് ബോര്ഡ് യോഗത്തിന്റെ വിലയിരുത്തല്. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോയാല് അത് പരാജയപ്പെടാന് സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു.
ഇരുസമുദായ സംഘടനകളും യോജിച്ച് പ്രവര്ത്തിക്കണം എന്ന വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതയും എസ്എന്ഡിപിയുമായി വിവിധ വിഷയങ്ങളില് യോജിപ്പുണ്ടെന്നും ജി സുകുമാരന് നായര് ജനുവരി 21ന് കോട്ടയത്ത് വാര്ത്താ സമ്മേളനത്തിലാണ് പറഞ്ഞത്. എന്എസ്എസുമായി ഐക്യത്തോടെ പ്രവര്ത്തിക്കാന് ചേര്ന്ന |
|
Full Story
|
|
|
|
|
|
|
| ബാങ്കുകള്ക്ക് എല്ലാ ശനിയാഴ്ചയും അവധി വേണം: നാളെ സമരം (27/01/2026) നടത്തുകയാണ് ബാങ്ക് ജോലിക്കാര്: ബാങ്ക് പ്രവര്ത്തനം തടസ്സപ്പെടും |
|
ചൊവ്വാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്ത്തനം തടസപ്പെടാന് സാധ്യത. ആഴ്ചയില് പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സ് (യുഎഫ്ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ 9 സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബര് കമ്മീഷണറുമായി നടത്തിയ ചര്ച്ച പരാജയപ്പെട്ടതിനെ തുടര്ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
നിലവില് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാര്ക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകള് അറിയിച്ചിരുന്നു. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ചെവ്വാഴ്ച പണിമുടക്കും |
|
Full Story
|
|
|
|
|
|
|
| വി.എസ്. അച്യുതാനന്ദന് രാജ്യത്തിന്റെ ഉന്നത ബഹുമതിയായ പത്മവിഭൂഷണ് |
|
അന്തരിച്ച മുന്മുഖ്യമന്ത്രിയും മുതിര്ന്ന സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാജ്യത്തിന്റെ ഉന്നത ബഹുമതിയായ പത്മവിഭൂഷണ്. മരണാനന്തര ബഹുമതിയായിയായാണ് പത്മപുരസ്കാരം. വിഎസിന് രാജ്യം പത്മവിഭൂഷണ് നല്കി ആദരിച്ചതില് സന്തോഷമെന്ന് മകന് അരുണ്കുമാര് പ്രതികരിച്ചു.
മലയാളത്തിന്റെ മെഗാസ്റ്റാര് മമ്മൂട്ടിയെ പദ്മഭൂഷണ് നല്കി രാജ്യം ആദരിക്കും. അതോടൊപ്പം തന്നെ എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷണ് ബഹുമതി ലഭിച്ചിട്ടുണ്ട്. ജസ്റ്റിസ് കെടി തോമസിനും പി നാരായണനും പത്മവിഭൂഷണ് ലഭിച്ചിട്ടുണ്ട്. |
|
Full Story
|
|
|
|
|
|
|
| ജനുവരി 26ന് യൂറോപ്പിലെ പ്രമുഖ നേതാക്കളെല്ലാം ഇന്ത്യയിലെത്തും: റിപ്പബ്ലിക് ദിനം ലോകമെങ്ങും തിളങ്ങും |
|
ജനുവരി 26ന് ന്യൂഡല്ഹിയില് നടക്കുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില് യൂറോപ്യന് യൂണിയന് നേതാക്കള് മുഖ്യാതിഥികളാകും. മാര്ച്ച് പാസ്റ്റിന്റെ ഭാഗമായി രണ്ട് ജിപ്സി വാഹനങ്ങളില് നാല് യൂറോപ്യന് യൂണിയന് പതാക വാഹകര് പങ്കെടുക്കും. യൂറോപ്യന് യൂണിയന് നേതാക്കളായ അന്റോണിയോ കോസ്റ്റ, ഉര്സുല വോണ് ഡെര് ലെയ്ന് എന്നിവരാണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികള്.
അതേസമയം, പരേഡില് യൂറോപ്യന് യൂണിയനില് നിന്നുള്ള ഒരു സംഘം മാര്ച്ച് പാസ്റ്റില് പങ്കെടുക്കാന് തീരുമാനിച്ചത് ഖലിസ്ഥാന് സംഘടനകളെയും പാക് ചാര സംഘടനയായ ഐ.എസ്.ഐയെയും പ്രകോപിപ്പിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങളില് റിപ്പോര്ട്ട് വന്നു.
'ഇന്ത്യയുടെ പരമാധികാരത്തിലും ആഗോളതലത്തിലുള്ള മുന്നേറ്റത്തിലുമുള്ള ശക്തമായ വിശ്വാസം |
|
Full Story
|
|
|
|
|
|
|
| ട്രംപ് വഴങ്ങുന്നു ഇന്ത്യയുമായി: കൂട്ടിയ 25 ശതമാനം തീരുവ കുറയ്ക്കുമെന്ന് സൂചന നല്കി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് |
|
റഷ്യന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേല് ചുമത്തിയ 25 ശതമാനം അധിക തീരുവ പിന്വലിക്കുമെന്ന് സൂചന നല്കി അമേരിക്ക. ദാവോസില് നടന്ന വേള്ഡ് ഇക്കണോമിക് ഫോറത്തില് സംസാരിക്കവെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യന് എണ്ണ വാങ്ങുന്നതുകൊണ്ട് ഇന്ത്യക്ക് മേല് ചുമത്തിയ അധിക തീരുവയെത്തുടര്ന്ന് ഇന്ത്യന് റിഫൈനറികള് റഷ്യയില് നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതായും ഇത് അമേരിക്കന് നയത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില് ഈ താരിഫ് തുടരുന്നുണ്ടെങ്കിലും അത് ഒഴിവാക്കാനുള്ള സാഹചര്യമുണ്ടെന്നാണ് ബെസന്റ് വ്യക്തമാക്കിയത്.ഇന്ത്യയുമായി വലിയ വ്യാപാര കരാറുകളില് ഏര്പ്പെടാന് ആഗ്രഹിക്കുന്നതിനാല് യു.എസിന്റെ സഖ്യകക്ഷികളായ |
|
Full Story
|
|
|
|
|
|
|
| തിരുവനന്തപുരം - കൊച്ചി 1.20 മണിക്കൂര്; കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂര്: അതിവേഗ റെയില്പാത പദ്ധതി വിശദീകരിച്ച് ഇ. ശ്രീധരന് |
|
കേരളത്തില് പുതിയ അതിവേഗ റെയില്പാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഡിഎംആര്സി മുന് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് വ്യക്തമാക്കി. റെയില്വേയുടെ നിര്ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനം. പദ്ധതിയുടെ പ്രഖ്യാപനം പതിനഞ്ച് ദിവസത്തിനകം ഉണ്ടാകുമെന്നും ഇതിനായുള്ള ഓഫീസ് പൊന്നാനിയില് സജ്ജമാണെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാര്ത്താസമ്മേളനത്തില് അറിയിച്ചു.
മണിക്കൂറില് 200 കിലോമീറ്റര് വേഗതയില് സഞ്ചരിക്കുന്ന ട്രെയിനുകള് യാത്രാസമയത്തില് വലിയ ലാഭമുണ്ടാക്കും. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്താന് 1.20 മണിക്കൂറും, കോഴിക്കോട്ടേക്ക് 2.30 മണിക്കൂറും, കണ്ണൂരിലേക്ക് വെറും 3.15 മണിക്കൂറും മതിയാകും. തുടക്കത്തില് 560 പേര്ക്ക് സഞ്ചരിക്കാവുന്ന എട്ട് കോച്ചുകളുള്ള ട്രെയിനുകളാണ് സര്വീസ് |
|
Full Story
|
|
|
|
| |