Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
എഡിറ്റോറിയല്‍
  24-02-2018
ആദിവാസി ക്ഷേമത്തിനായി എല്ലാ വര്‍ഷവും മാറ്റി വയ്ക്കുന്ന കോടികള്‍ എവിടേക്കു പോകുന്നു? അന്വേഷിക്കണം
പ്രിയപ്പെട്ട സഹോദരാ, മധൂ - മാപ്പ്. നിനക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിത്തരാന്‍ കഴിഞ്ഞില്ല. നീ ഉള്‍പ്പെടെയുള്ള സമൂഹത്തിന് കോടിക്കണക്കിന് രൂപ ചെലവാക്കുന്നുണ്ട് എന്നു പറയുന്ന സര്‍ക്കാരാണ് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. കഴിഞ്ഞ മുപ്പതു വര്‍ഷം എത്ര കോടികളാണ് ആദിവാസി ക്ഷേമത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത്?
Full Story
  14-12-2017
പ്രവാസികളുടെ ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ വ്യക്തത വേണം
ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ എന്ന ഏകീകൃത കാര്‍ഡ് സമ്പ്രദായം നടപ്പാക്കിയത് ഔദ്യോഗിക കൃത്യങ്ങളുടെ വേഗതയും സുരക്ഷയും അല്‍പ്പംകൂടി മെച്ചപ്പെട്ടതാക്കും. വിദേശ രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ഐഡന്റിറ്റിക്ക് ഒരു കാര്‍ഡ് എന്ന ആശയം അഭിനന്ദനം അര്‍ഹിക്കുന്നു.
Full Story
  13-10-2017
അയ്യേ, നാണക്കേട്. മലയാളിയെന്നു പറയാന്‍ നാണക്കേട്
പരശുരാമന്‍ മഴുവെറിഞ്ഞ് കടലിനെ പിളര്‍ത്തിയുണ്ടാക്കിയ കരയാണു കേരളമെന്നു നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ആ കരയെ ഉമ്മന്‍ചാണ്ടിയും കൂട്ടാളികളും സൂര്യാഘാതം ഏല്‍പ്പിച്ച് ചൂടാക്കിയിരിക്കുന്നു. സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ കേരളം രക്ഷപെടുമെന്നു പറഞ്ഞെത്തിയ ഒരു യുവതി മുഖ്യമന്ത്രി താമസിക്കുന്ന ഔദ്യോഗിക
Full Story
  06-08-2017
ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള ബന്ധങ്ങള്‍ മലയാളികളുടെ ഉറക്കം കെടുത്തുന്നു
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശത്രുക്കളായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന വിപത്തിന്റെ വേരുകള്‍ കേരളത്തില്‍ പടരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പൈശാചിക സംഘടനയുമായി ബന്ധമുള്ള ആലപ്പുഴക്കാരനെ പിടികൂടിയതാണ് ഏറ്റവുമൊടുവിലെ സംഭവം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില സംഘടനാ നേതാക്കളെ
Full Story
  10-06-2017
അഭിമാനിക്കാം; ഇന്ത്യയുടെ രക്തമാണ് ബ്രിട്ടന്റെ ഭരണ സിരകളില്‍ ഓടുന്നത്

ജനം വേറൊരു തരത്തില്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയം എന്ന ഇടനില സമ്പ്രദായത്തില്‍ ആളുകള്‍ക്ക് വിശ്വാസമില്ലാതായതു പോലെ. ഇത്തവണ ഇലക്ഷന്‍ റിസല്‍ട്ട് അതല്ലേ വ്യക്തമാക്കുന്നത്? യൂറോപ്യന്‍ യൂണിയനില്‍ ലയനം, അനധികൃത കുടിയേറ്റം, സ്‌കോട്‌ലന്‍ഡിന്റെ സമ്മര്‍ദ്ദം, അമിത ചെലവ്, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍,

Full Story
  20-05-2017
മലയാളികള്‍ സ്വന്തം അന്തസ്സ് കളയാതിരിക്കാന്‍ ആലോചിക്കേണ്ട സമയം ഇതാണ്

സഹോദരീ, താങ്കളുടെ ജീവിതത്തില്‍ സംഭവിച്ച ഓരോ ദുരിതങ്ങളിലും സഹായിക്കാന്‍ കഴിയാതെ മലയാളിയെന്ന് അഭിമാനിക്കുന്നതില്‍ ലജ്ജയുണ്ട്. സഹിച്ചു സഹിച്ച് ഒടുവില്‍ താങ്കള്‍ ചെയ്ത ധീരമായ നടപടിയെ ശിരസ്സു നമിച്ച് ബഹുമാനിക്കുന്നു. നാലഞ്ചു വര്‍ഷം ക്രൂരമായി പീഡിപ്പിച്ച ഒരാളെ, അയാളുടെ ജന്മാവകാശം ഇല്ലാതാക്കിക്കൊണ്ട്

Full Story
  05-05-2017
സൗമ്യേ, പ്രിയപ്പെട്ട സഹോദരീ, നിര്‍ഭയയ്‌ക്കൊപ്പം നിന്റെ പേരും ഞങ്ങള്‍ ഓര്‍ക്കുന്നു
ഞാന്‍ ഇന്ത്യക്കാരിയാണ് എന്നു പറയുന്നത് സ്വന്തം അഭിമാനത്തിന്റെ, സ്ത്രീയെന്ന പദവിയുടെ മഹത്വമായി കാത്തു സൂക്ഷിക്കുന്നവരാണ് ഇന്ത്യയില്‍ ജനിച്ചുവെന്ന് അഭിമാനിക്കുന്ന സ്ത്രീകളെല്ലാം. ഇന്ത്യക്കാരില്‍ എല്ലാവരേയും എന്റെ സഹോദരീ സഹോദരന്മാരെപ്പോലെ സംരക്ഷിക്കാമെന്നു സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ്
Full Story
  18-04-2017
ഹൃദയാഘാതം പോലെയൊരു തിരഞ്ഞെടുപ്പ് ആരെ ജയിപ്പിക്കാനാണ് ?
രണ്ടു മാസത്തിനുള്ളില്‍ ബ്രിട്ടനില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന് പ്രധാനമന്ത്രി തെരേസാ മേ പ്രഖ്യാപിച്ചിരിക്കുന്നു. 2020ല്‍ നടത്തേണ്ട ഇലക്ഷന്‍ മൂന്നു വര്‍ഷം മുന്‍കൂട്ടി നടത്തിയാല്‍ ജനങ്ങള്‍ക്ക് എന്തു നേട്ടം? ഇത് പാര്‍ലമെന്റില്‍ ചര്‍ച്ചാ വിഷയമാകും. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ഉടമ്പടി
Full Story
[1][2][3][4][5]
 
-->
 
Close Window