Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
UK Special
  27-04-2024
ഡയാന രാജകുമാരിയുടെ ആദ്യ ജോലി അപേക്ഷ ലേലത്തിന്

ലണ്ടന്‍: ബ്രിട്ടനിലെ രാജകുമാരിയാകും മുന്‍പ് ഡയാന അന്വേഷിച്ചത് നാനിയുടെ (കുട്ടികളെ നോക്കുന്ന സ്ത്രീ) ജോലി! 17-ാം വയസ്സില്‍ ഡയാന സ്‌പെന്‍സര്‍ അയച്ച ആദ്യ ജോലി അപേക്ഷ 45 വര്‍ഷങ്ങള്‍ക്കു ശേഷം ലേലത്തിന്. ബ്രിസ്റ്റോളില്‍ ഈ മാസം 30ന് നടക്കുന്ന ലേലത്തില്‍ 8000 യൂറോ (7.12 ലക്ഷം രൂപ) പ്രതീക്ഷിക്കുന്നു. മൂഹത്തിലെ ഉന്നതര്‍ക്കു വീട്ടുജോലിക്കാരെ നല്‍കുന്ന സോള്‍വ് യുവര്‍ പ്രോബ്ലം ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഡയാന സ്വന്തം കയ്യക്ഷരത്തില്‍ 1979 മേയില്‍ അപേക്ഷ നല്‍കിയത്.

പ്രായപൂര്‍ത്തിയായി എന്നു കാണിക്കാനായിരിക്കണം ഒരു വര്‍ഷം കൂട്ടിയാണ് പ്രായം നല്‍കിയിരിക്കുന്നത്. നനവര്‍ഷം 1961 നു പകരം 1960 എന്നാക്കി. പാചകം, വീട്ടുജോലികള്‍, നൃത്തം

Full Story
  26-04-2024
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന സിബി അന്തരിച്ചു: പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കോട്ടയം മേരിലാന്‍ഡ് സ്വദേശിയായ സിബി ജോസ് പാമ്പയ്ക്കലാണു മരിച്ചത്. 47ാം വയസ്സിലാണു വേര്‍പാട്.
ഡെറി ഹോസ്പിറ്റലില്‍ വച്ചാണ് മരണം. പക്ഷാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ- സൗമ്യ സിബി. മക്കള്‍: - ജോസ്ഫിന്‍ (13). അല്‍ഫോന്‍സ(15). നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിമവാടിയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.
Full Story
  26-04-2024
ദേശീയ സുരക്ഷ തകര്‍ക്കാന്‍ വിദേശ രാജ്യങ്ങള്‍ ബ്രിട്ടീഷ് സര്‍വകലാശാലകളെ ലക്ഷ്യമിടുന്നതായി എംഐ 5

ലണ്ടന്‍: ദേശീയ സുരക്ഷയെ തകര്‍ക്കാന്‍ വിദേശ രാജ്യങ്ങള്‍ ബ്രിട്ടീഷ് സര്‍വ്വകലാശാലകളെ ലക്ഷ്യമിടുന്നതായി ബ്രിട്ടന്റെ ദേശീയ ഇന്റലിജന്‍സ് വിഭാഗമായ എം ഐ5 മുന്നറിയിപ്പ് നല്‍കി. 24 പ്രമുഖ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് സുരക്ഷാ വകുപ്പുകളും സര്‍ക്കാരും വ്യാഴാഴ്ച ഭീഷണിയെക്കുറിച്ച് വിശദീകരണം നല്‍കി.സ്വന്തം സൈന്യത്തെയും സമ്പദ്വ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നതിന് വിദേശരാജ്യങ്ങള്‍ അത്യാധുനിക ഗവേഷണങ്ങള്‍ ലക്ഷ്യമിടുന്നതായി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് വിവരങ്ങള്‍ കൈക്കലാക്കുകയാണ് വിദേശ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. യുകെ സര്‍വകലാശാലകളെ സംരക്ഷിക്കുന്നതിനുള്ള

Full Story
  26-04-2024
തെറിവിളി, കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, യുകെ ടൂര്‍ പാതിയില്‍ ഉപേക്ഷിച്ച് നീരജ് മാധവ്

ലണ്ടന്‍: നടന്‍ നീരജ് മാധവ് കഴിഞ്ഞ ദിവസമാണ് തന്റെ സംഗീത പരിപാടിയുടെ ഭാഗമായി യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ താരം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് താരം ഷോ നടത്താതെ മടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് തനിക്കും ടീമിനും നേരിടേണ്ടിവന്ന മോശം അനുഭവം പങ്കുവച്ചത്. ലണ്ടനിലെ ബ്ലാക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ അപ്രതീക്ഷിത സംഭവം ഏറെ വേദനയോടെയാണ് നിങ്ങളെ അറിയിക്കുകയാണ്. സംഘാടകരുടെ അണ്‍പ്രൊഫഷനലായുള്ള പെരുമാറ്റമാണ് ഷോ കാന്‍സല്‍ ചെയ്യാന്‍ കാരണമായത്. സംഘാടകര്‍ ആദ്യം മുതല്‍ വളരെ മോശം രീതിയിലാണ് ഞങ്ങളോട് പെരുമാറിയത്. അപമര്യാദയായി

Full Story
  26-04-2024
അടുക്കളയില്‍ നിന്ന് യുകെ ദമ്പതികള്‍ കുഴിച്ചെടുത്തത് പൂരാതന കാലത്തെ നാണയങ്ങള്‍, ലേലത്തില്‍ ലഭിച്ചത് ലക്ഷങ്ങള്‍

ലണ്ടന്‍: പഴയ വീടുകളിലാണോ നിങ്ങള്‍ താമസിക്കുന്നത്? എങ്കില്‍ ചില നിധികള്‍ കണ്ടെത്താന്‍ സാധ്യതയുണ്ട്. പറഞ്ഞ് വരുന്നത് യുകെയിലെ ഒരു ദമ്പതികള്‍ക്ക് ലഭിച്ച അത്യപൂര്‍വ നിധി ശേഖരത്തെ കുറിച്ചാണ്. യുകെയിലെ ഡോര്‍സെറ്റിലുള്ള ഫാം ഹൗസ് പുതുക്കിപ്പണിയുന്നതിനിടെ, ദമ്പതികളായ റോബര്‍ട്ട്, ബെറ്റി ഫ്യൂച്ച്സ് ദമ്പതികള്‍ക്ക് ലഭിച്ചത് പതിനേഴാം നൂറ്റാണ്ടിലെ നാണയ ശേഖരം. തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് പോര്‍ട്ടണ്‍ ഫാം എന്ന 17-ാം നൂറ്റാണ്ടിലെ ഒരു കോട്ടേജിലാണ് സംഭവം. 2019 -ലാണ് ദമ്പതികള്‍ ഈ വീട് വാങ്ങിയത്. അടുക്കള പുതുക്കി പണിയുന്നതിനിടെ, തറയിലെ കോണ്‍ക്രീറ്റ് നീക്കം ചെയ്തപ്പോഴാണ് ഒരു പാത്രം കണ്ടെത്തിയത്. അതില്‍ 400 വര്‍ഷം പഴക്കമുള്ള പുരാതനമായ 1,000

Full Story
  26-04-2024
തൃശൂര്‍ പൂരത്തിനിടെ ഇംഗ്ലീഷ് വനിതയെ കടന്നു പിടിച്ച് അജ്ഞാതന്‍, പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിദേശ വനിത ഇക്കാര്യം വെളിപ്പെടുത്തിയത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നാണ് വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി തൃശൂര്‍ ഈസ്റ്റ് പൊലീസ് അറിയിച്ചു.

വിദേശ വനിതയെ കടന്നു പിടിച്ചത് പാലക്കാട് സ്വദേശിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്‌ളോഗറായ

Full Story
  26-04-2024
ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: മുഖ്യുപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ കഴിഞ്ഞ വര്‍ഷം ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. യുകെയില്‍ താമസിക്കുന്ന ഇന്ദര്‍പാല്‍ സിങ് എന്നയാണ് പിടിയിലായത്. ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 2023 മാര്‍ച്ച് 22-നായിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രണം ഉണ്ടായത്. അതിക്രമിച്ചുകയറിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയപതാക അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഖലിസ്ഥാന്‍ പതാക വീശുകയും ചെയ്തു. ഓഫീസ് കെട്ടിടത്തിന്റെ ജനലുകളും സംഘം തകര്‍ത്തു. രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.

Full Story

  25-04-2024
മേയ് മാസം ആദ്യത്തെ ആഴ്ചയില്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളം സ്തംഭിക്കും: ജോലിക്കാര്‍ ശക്തമായ സമരം പ്രഖ്യാപിച്ചു
ഹീത്രൂ വിമാനത്താവളത്തില്‍ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. മെയ് 4 ശനിയാഴ്ച, 5 ഞായര്‍, 6 തിങ്കള്‍ (ബാങ്ക് ഹോളിഡെ) ദിനങ്ങളിലാണ് 50 ഓളം വരുന്ന റീഫ്യുവലിംഗ് ജീവനക്കാരുടെ പണിമുടക്ക്. തങ്ങളുടെ അംഗങ്ങളുടെ സമരം യാത്രക്കാര്‍ക്ക് വന്‍ തോതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് യുണൈറ്റ് യൂണിയന്‍ പറയുന്നു. എ എഫ് എസ് എന്ന ഏവിയേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരാണ് സമരത്തിനിറങ്ങുന്നത്. 2024 ജനുവരിക്ക് ശേഷം നിയമിക്കപ്പെട്ട പുതിയ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍, സെക്ക് ബെനെഫിറ്റ് എന്നിവ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതാണ് സമര കാരണം. പല വിമാനങ്ങളും വൈകുവാനോ റദ്ദാക്കപ്പെടാനോ ഇടയുള്ളതിനാല്‍, യാത്ര ആസൂത്രണം ചെയ്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. എപ്പോഴൊക്കെയാണ് സമരം, എന്തൊക്കെ തടസ്സങ്ങള്‍ക്കാണ് സാധ്യത,
Full Story
[1][2][3][4][5]
 
-->




 
Close Window