മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ വ്യാപക ക്രമക്കേട്, നടപടിയെടുത്ത് ലീഗല്‍ മെട്രോളജി വകുപ്പ്. രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി, പിഴ ഈടാക്കും. സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. ജില്ലാ കലക്ടര്‍ക്ക് അടിയന്തര റിപ്പോര്‍ട്ട് നല്‍കും. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ലീഗല്‍ മെട്രോളജിയും ഭക്ഷ്യസുരക്ഷാ വകുപ്പുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പോപ്പ് കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫെറ്റീരിയയിലെ വൃത്തിഹീനമായ അവസ്ഥ ചൂണ്ടിക്കാട്ടിയുമാണ് നോട്ടീസ് നല്‍കിയത്. തിയേറ്ററിന്റെ കഫറ്റീരിയയില്‍ നിന്നും കാലാവധി കഴിഞ്ഞ പാല്‍ പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് ദിവസം പഴകിയ പാലാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഇവിടെ
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഭരണകൂട ഭീകരതയ്ക്കും പോലീസ് ക്രൂരതയ്ക്കും ഇരയായ 19 സ്‌കൂള്‍ കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന 'ഒഴിയാതെ' എന്ന ചലച്ചിത്രം സെപ്റ്റംബര്‍ 11ന് തിയേറ്ററുകളിലെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഫറൂഖ് അബ്ദുള്‍ റഹിമാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറില്‍ മേതില്‍ കോമളന്‍കുട്ടിയാണ്.
1976 ഓഗസ്റ്റില്‍ പാലക്കാട് കൊടുവായൂര്‍ ഹൈസ്‌കൂളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിച്ചിരുന്ന 15 വയസ്സില്‍ താഴെയുള്ള 19 വിദ്യാര്‍ത്ഥികളെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് ജയിലിലടച്ചത്. അടിയന്തരാവസ്ഥക്ക് എതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍, സ്‌കൂളില്‍ കയറി
പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിനു വേണ്ടി വേടന്‍ പാടിയ തീം സോംഗ്. ഈ റാപ് സോങ്ങിന് വരികള്‍ എഴുതിയതും പാടിയതും വേടന്‍ തന്നെ. സംഗീതം ഒരുക്കിയത് മുജീബ് മജീദ്. ഭാവന സ്റ്റുഡിയോസാണ് പാട്ട് പുറത്തിറക്കിയത്. ആദ്യമായാണ് തങ്ങളുടേതല്ലാത്ത പ്രൊഡക്ഷനിലുള്ള ഒരു സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് ഭാവന സ്റ്റുഡിയോസ് സ്വന്തമാക്കുന്നത്. സെപ്റ്റംബര്‍ 11ന് ചിത്രം തീയറ്റുകളില്‍ എത്തും.
Watch video song: -
ഇന്‍വെസ്റ്റിഗേറ്റിവ് ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ വിതരണം സെന്‍ട്രല്‍ പിക്‌ചേര്‍സ്.
11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ
പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസും ചേര്‍ന്നു നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ സംവൃതാ സുനിലിന്റെ തിരിച്ചുവരവ്. 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന സിനിമയിലാണ് സംവൃത ഏറ്റവും ഒടുവില്‍ വേഷമിട്ടത്. ശ്രീജിത്ത് കെ.എസ്., കാര്‍ത്തികേയന്‍ എസ്. എന്നിവരാണ് നിര്‍മാതാക്കള്‍.
ധിലോര്‍, റിജോഷ്, മോന്‍സി, ബ്ലെസ്സി എന്നിവരാണ് കോ-പ്രൊഡ്യൂസേര്‍സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -അഭിജിത്ത് സുരേഷ്.
ഇടുക്കി ജില്ലയിലെ പന്ന്യാര്‍കുട്ടിയില്‍ സെപ്റ്റംബര്‍ ഏഴ് തിങ്കളാഴ്ച്ച ലളിതമായ പൂജാ ചടങ്ങോടെയാണ് ആരംഭം കുറിച്ചത്. സംവിധായകന്‍ ഷഹീദ് അറഫാത്ത്, നിര്‍മ്മാതാക്കളായ ശ്രീജിത്ത് കെ.എസ്., കാര്‍ത്തികേയന്‍. എസ്., ദിലീഷ് പോത്തന്‍, അല്‍ഫോന്‍സ് പുത്രന്‍, സംവൃതാ സുനില്‍ എന്നിവരും മറ്റ്
'ആശ'യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഉര്‍വ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തികച്ചും ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവര്‍ത്തകര്‍ മുമ്പ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനവും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളും അസാധാരണമായ അഭിനയ മുഹൂര്‍ത്തങ്ങളും ആയിരിക്കും പ്രേക്ഷകര്‍ക്ക് 'ആശ'യിലൂടെ സാക്ഷ്യം വഹിക്കാനാകുന്നതെന്നാണ് ഇതിനകം ലഭിക്കുന്ന സൂചനകള്‍.
മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മമ്മൂട്ടിയുടെ ഈ ജന്മദിനം. മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍. നോട്ടം കൊണ്ടും വാക്കു കൊണ്ടും ഒരനക്കം കൊണ്ടും അരനൂറ്റാണ്ടായി മലയാളി മനസ്സുകളില്‍ ഒടുങ്ങാത്ത ആവേശമായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അഭിനയത്തിന്റെ മഹാവൃക്ഷത്തിന്റെ പേരാണ് മമ്മൂട്ടി.
ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങള്‍ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകളിലും
ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഫാന്റസി എന്റര്‍ടെയ്നര്‍ 'ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍' ഒക്ടോബര്‍ 2ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. ബാഹുബലി ഉള്‍പ്പെടെയുള്ള ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ആര്‍ക്കാ മീഡിയ വര്‍ക്ക്‌സും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ആര്‍ക്ക മീഡിയ വര്‍ക്ക്‌സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴില്‍ ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാര്‍ത്തികേയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ഫാന്റസി, ഹ്യൂമര്‍, ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമാണ് 'ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍' ഒരുക്കുന്നത്. ചിത്രത്തിലെ
മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന 'ദായ്‌റ'യുടെ (Dayra) മലയാളം പതിപ്പില്‍ കരീന കപൂര്‍ ഖാന്‍ അവതരിപ്പിക്കുന്ന അജൂനി കോഹ്ലി എന്ന കഥാപാത്രത്തിനാണ് പാര്‍വതി ശബ്ദം നല്‍കുന്നത്.
അഭിനയത്തിന് പുറമെ ശബ്ദത്തിലൂടെയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുഭവം പാര്‍വതിക്ക് ഇത് ആദ്യമാണ്. ശബ്ദാഭിനയത്തിലേക്ക് വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും ആദ്യ അവസരം ഒരു അനിമേഷന്‍ ചിത്രത്തിലായിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് പാര്‍വതി പറയുന്നു.
എന്നാല്‍ കരീന കപൂര്‍ ഖാന്‍ അവതരിപ്പിച്ച ശക്തമായ കഥാപാത്രത്തിന് ശബ്ദം നല്‍കിക്കൊണ്ടായിരിക്കും തന്റെ ഈ പുതിയ യാത്ര തുടങ്ങുന്നതെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.