Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉമാ തോമസിനെ കാണാന്‍ ദിവ്യ ഉണ്ണി പോയില്ല, രൂക്ഷ വിമര്‍ശനം
reporter

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ നടി ദിവ്യ ഉണ്ണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ?ഗായത്രി വര്‍ഷ. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിനെ ഒന്നുപോയി കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല എന്ന് ?ഗായത്രി കുറ്റപ്പെടുത്തി. സംഭവം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ പോലും ദിവ്യക്ക് മനസുണ്ടായില്ല. മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറി.

അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായി,- ഗായത്രി വിമര്‍ശിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലായിരുന്നു നടിയുടെ വിമര്‍ശനം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് പരിപാടി നടന്നത്. ഇതില്‍ പങ്കെടുത്തതിന് ദിവ്യ ഉണ്ണിയ്ക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പൊലീസ് പരിശോധിച്ചു. ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യ ഉണ്ണിയുടെ മൊഴി പൊലീസ് ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും.

 
Other News in this category

 
 




 
Close Window