|
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രം ചോള വാസ്തുവിദ്യയുടെ ഉത്തരമോദാഹരണമാണ്. ഒപ്പം വടക്കേ ഇന്ത്യയിലെ ഗംഗാ നദിയുടെ തീരത്തുനിന്ന് സുമാത്ര, മലേഷ്യ, മ്യാന്‍മര്‍ എന്നിവടം വരെ വ്യാപിച്ച് കിടന്ന ഒരു സാമ്രാജ്യത്തിന്റെ ശക്തിയും തെളിയിക്കുന്നു.
തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 125 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് അരിയല്ലൂര്‍ ജില്ലയിലെ തഞ്ചാവൂര്‍. ഈ പുരാതന നഗരത്തിലെ പ്രശസ്തമായ പെരുവുടൈയര്‍ കോവിലിന് പിന്നിലായാണ് ഗംഗൈക്കൊണ്ട ചോളപുര ക്ഷേത്രം.
ക്ഷേത്രത്തില്‍ ആടി തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയി ചോളരാജാവായ രാജേന്ദ്ര ചോളന്‍ ഒന്നാമനെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഒരു സ്മാരക നാണയംപുറത്തിറക്കി. |