|
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി നാടകീയമായ വഴിത്തിരിവിലേക്ക്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് രാമചന്ദ്ര പൗഡലും സുശീല കാര്‍ക്കിയും ജെന്‍-സി പ്രതിഷേധ പ്രസ്ഥാനത്തിന്റെ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം.
സത്യപ്രതിജ്ഞയ്ക്ക് ശേഷം സുശീല കാര്‍ക്കി താല്‍ക്കാലിക മന്ത്രിമാരുടെ സമിതി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശീതള്‍ നിവാസില്‍ ഇതിനകം ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിയമന കത്തിന്റെ കരട് തയ്യാറാക്കല്‍, സത്യപ്രതിജ്ഞാ ചടങ്ങ്, മന്ത്രിസഭയുടെ ആദ്യ യോഗം എന്നിവയ്ക്ക് ചീഫ് സെക്രട്ടറി ഏക് നാരായണ്‍ ആര്യാലാണ് മേല്‍നോട്ടം വഹിക്കുന്നത്. മന്ത്രി സഭയിലെ അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ടി്ട്ടില്ല. |