ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം സമാധാനപരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൈലാസ് മനസരോവര്‍ യാത്ര പുനരാരംഭിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടി യുടെ സംഘടനത്തിനു ചൈനയെ മോദി അഭിനന്ദിക്കുകയും ചെയ്തു. അതേസമയം നരേന്ദ്രമോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച ആരംഭിച്ചു. ഇന്ത്യാ-ചൈനാ ബന്ധം ഊഷ്മളമാക്കിയാണ് കൂടിക്കാഴ്ച നടക്കുന്നത്. ടിയാന്‍ജിനില്‍ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ് 55 മിനിറ്റ് നീണ്ടു നിന്നു. അതിര്‍ത്തി സംഘര്‍ഷം, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയായത്. ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. ദ്വിദിന സന്ദര്‍ശനത്തിനായാണ് മോദി ചൈനയില്‍ എത്തിയത്.