|
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്‍സിലിലാണ് തീരുമാനം. പ്രായപരിധിയില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഡി രാജയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തന്നെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായ തീരുമാനത്തിന്റെ ഭാഗമായെന്ന് ഡി രാജ പ്രതികരിച്ചു. സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ പ്രകാശ് ബാബുവും ,രാജ്യസഭ എംപി പി സന്തോഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. 31 അംഗങ്ങളാണ് സിപിഐയുടെ പുതിയ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്ളത്. കെ പി രാജേന്ദ്രന്‍ നിര്‍വാഹക സമിതിയില്‍ തുടരും. 11 അംഗ ദേശീയ സെക്രട്ടറിയേറ്റ്, 31 അംഗ എക്‌സിക്യൂട്ടിവ്, 136 അംഗ കൗണ്‍സില്‍ എന്നിവ നിലവില്‍ വന്നു. |