Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.5402 INR  1 EURO=101.9056 INR
ukmalayalampathram.com
Wed 05th Nov 2025
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
'ദൈവം എന്നെ സംരക്ഷകനായാണ് സൃഷ്ടിച്ചത്: അമേരിക്ക സന്ദര്‍ശിച്ച ശേഷം പാക്കിസ്ഥാന്റെ സൈനിക മേധാവി
Text By: UK Malayalam Pathram
പാക് പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സൈനിക മേധാവി അസിം മുനീര്‍. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും തുടര്‍ന്ന് സൈനിക മേധാവി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നുമുള്ള ശക്തമായ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

'ദൈവം എന്നെ ഒരു സംരക്ഷകനായാണ് സൃഷ്ടിച്ചത്' സൈനിക അട്ടിമറികള്‍ പാകിസ്ഥാനില്‍ ഒരു അസാധാരണമല്ലാത്ത കാഴ്ചയാണ്. കൂടാതെ അസിം മുനീര്‍ ശക്തനായ ഒരു വ്യക്തിയായാണ് കണക്കാക്കപ്പെടുന്നത്. ഡിജി ഐഎസ്ഐ, ഡിജി മിലിട്ടറി ഇന്റലിജന്റ്സ്, കോര്‍പ്സ് കമാന്‍ഡര്‍, ഇപ്പോഴത്തെ സൈനിക മേധാവി പദവി തുടങ്ങിയ എല്ലാ സുപ്രധാന പദവികളും മുനീര്‍ വഹിച്ചിട്ടുണ്ട്. അടുത്തിടെയാണ് മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ചത്.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദൈവം തന്നെ രാജ്യത്തിന്റെ സംരക്ഷകനായാണ് സൃഷ്ടിച്ചതെന്നും മറ്റൊരു പദവിയും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അസിം മുനീര്‍ മറുപടി നല്‍കി.
പാക് സൈനിക മേധാവിയായി അടുത്തിടെ നിയമിതനായ അസിം മുനീര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് തവണ അമേരിക്ക സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ അഭ്യൂഹം പടര്‍ന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ മറികടന്ന് അദ്ദേഹം ഉന്നത യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
പാകിസ്ഥാന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് അസിം മുനീര്‍ ബെല്‍ജിയം പത്രമായ യെലി ജാംഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മുനീര്‍ ബെല്‍ജിയത്തിലെത്തിയത്. ഇത്തരത്തിലുള്ള വാര്‍ത്ത സിവില്‍, സൈനിക ഏജന്‍സികള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നറിയിച്ചപ്പോള്‍ അതിന് സാധ്യതയില്ലെന്ന് മുനീര്‍ പറഞ്ഞതായി ബെല്‍ജിയം പത്രത്തെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന ഘടകങ്ങള്‍ 'രാഷ്ട്രീയ അരാജകത്വം' സൃഷ്ടിക്കുന്നുണ്ടെന്നും മുനീര്‍ ആരോപിച്ചു.
 
Other News in this category

 
 




 
Close Window