|
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ്. താന്‍ അഭിമുഖത്തില്‍ യാദൃശ്ചികമായാണ് കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയാല്‍ നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്
ഈ സന്ദര്‍ഭത്തില്‍ അതേപ്പറ്റി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു റിനിയുടെ മറുപടി.
'താന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല, അതുകൊണ്ട് അതിനെകുറിച്ച് താന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അത് പറയുമെന്നും' റിനി മാധ്യമങ്ങളോട് പ്രതികരിച്ചു. |