Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് പാറതുരയ്ക്കല്‍ പ്രവൃത്തികള്‍ക്ക് തുടക്കം
reporter

തിരുവമ്പാടി: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ പാറതുരയ്ക്കല്‍ പ്രവൃത്തികള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. തിരുവമ്പാടി മറിപ്പുഴയില്‍ രാവിലെ 11-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ നിര്‍വഹിക്കും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. ഭോപാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്‌കോണ്‍ കമ്പനിയാണ് തുരങ്കപാത നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാനയിലെ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്കാണ്. കിഫ്ബിയില്‍ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഏകദേശം 8.7 കിലോമീറ്റര്‍ നീളമുള്ള തുരങ്കം പൂര്‍ത്തിയായാല്‍ കോഴിക്കോട്‌വയനാട് യാത്രാസമയം പകുതിയായി കുറയും. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്.

നാലുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നും വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്നും ഒരേസമയം പാറതുരയ്ക്കല്‍ പ്രവൃത്തികള്‍ ആരംഭിക്കും. മലബാര്‍ മേഖലയിലെ വിനോദസഞ്ചാര-വാണിജ്യ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഈ തുരങ്കപാത വഴിതുറക്കും

 
Other News in this category

 
 




 
Close Window